l o a d i n g

ഗൾഫ്

യു.എസ് - ഇറാന്‍ സംഘര്‍ഷം: വ്യാപക മിസൈല്‍-ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലകളിലും ബോംബാക്രമണം

Thumbnail

അമേരിക്കന്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ഇറാനിലെ ആശുപത്രി.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2026

വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയില്‍ വീണ്ട യുദ്ധഭീതിയുണര്‍ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് സേന കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഇറാന്‍ മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ആറുമാസത്തിലധികമായി തുടരുന്ന അസ്ഥിരതയ്ക്കിടെയാണ് മേഖലയെ വീണ്ടും യുദ്ധമുനമ്പിലാക്കി പോരാട്ടം കടുത്തത്.

ദക്ഷിണ ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന വീട് തകര്‍ന്ന് കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും 68-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ഇതിനുപുറമെ സിവില്‍ വിമാനത്താവളങ്ങള്‍, കപ്പല്‍ശാലകള്‍, മത്സ്യബന്ധന കേന്ദ്രങ്ങള്‍, വൈദ്യുതി നിലയങ്ങള്‍ എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യു.എസ് സേന ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പ്രതികരിച്ചു. ഇറാന്റെ റഡാര്‍ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളുമാണ് തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ജോര്‍ദാനിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു. ഇതില്‍ 10 മിസൈലുകള്‍ വെടിവെച്ചിട്ടതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. കുവൈത്തിലെയും ബഹ്‌റൈനിലെയും കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് തീപിടിച്ചെങ്കിലും ആളപായമില്ല.

യു.എസിന് അതിശക്തവും നാശകരവുമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. ഉപരോധത്തിലൂടെ ഇറാന്റെ സാമ്പത്തിക മേഖല തകര്‍ന്നെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണ്ണമായും തങ്ങളുടെ കൈയിലാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടു.

യുദ്ധം വീണ്ടും കടുത്തതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ഈ വര്‍ഷം മാത്രം എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ കരാറിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചെങ്കിലും, ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ ആശങ്ക ഒഴിയുന്നില്ല.

Latest News

യു.എസ് വെടിനിര്‍ത്തല്‍ ആഹ്വാനത്തിന് പുല്ലുവില, ഗസ്സയില്‍നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; സൈനിക സാന്നിധ്യത്തെ ശക്തമായി അപലപിച്ച് ഹമാസ്
യു.എസ് വെടിനിര്‍ത്തല്‍ ആഹ്വാനത്തിന് പുല്ലുവില, ഗസ്സയില്‍നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; സൈനിക സാന്നിധ്യത്തെ ശക്തമായി അപലപിച്ച് ഹമാസ്
September 3, 2026
കുഞ്ഞിന്റെ ഡയാപ്പറില്‍ നിന്ന് പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം
കുഞ്ഞിന്റെ ഡയാപ്പറില്‍ നിന്ന് പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം
September 3, 2026
സാമ്പത്തിക വളര്‍ച്ചയുടെ നിജസ്ഥിതി, ഏറ്റുമുട്ടി മന്ത്രിയും മുന്‍ സെക്രട്ടറിയും
സാമ്പത്തിക വളര്‍ച്ചയുടെ നിജസ്ഥിതി, ഏറ്റുമുട്ടി മന്ത്രിയും മുന്‍ സെക്രട്ടറിയും
September 3, 2026
   കൊല്ലം സ്വദേശി റിയാദിലും, ജീവകാരുണ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി നാട്ടിലും നിര്യാതരായി
കൊല്ലം സ്വദേശി റിയാദിലും, ജീവകാരുണ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി നാട്ടിലും നിര്യാതരായി
September 2, 2026
 അമേരിക്കയെ ഞെട്ടിച്ച മലയാളി യുവതികളുടെ കൊലപാതകം: പ്രതി അനില ബേബിക്കെതിരെ ശക്തമായ തെളിവുകള്‍
അമേരിക്കയെ ഞെട്ടിച്ച മലയാളി യുവതികളുടെ കൊലപാതകം: പ്രതി അനില ബേബിക്കെതിരെ ശക്തമായ തെളിവുകള്‍
September 2, 2026
മോസ്‌കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി പവലിയന്‍ തുറന്നു
മോസ്‌കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി പവലിയന്‍ തുറന്നു
September 2, 2026
സുഹൈല്‍ നക്ഷത്രം ഉദിച്ചു; സൗദിയില്‍ ചൂടിന് ആശ്വാസമായി ശരത്കാലത്തിലേക്ക് മാറ്റം
സുഹൈല്‍ നക്ഷത്രം ഉദിച്ചു; സൗദിയില്‍ ചൂടിന് ആശ്വാസമായി ശരത്കാലത്തിലേക്ക് മാറ്റം
September 2, 2026
യു.എസ് - ഇറാന്‍ സംഘര്‍ഷം: വ്യാപക മിസൈല്‍-ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലകളിലും ബോംബാക്രമണം
യു.എസ് - ഇറാന്‍ സംഘര്‍ഷം: വ്യാപക മിസൈല്‍-ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലകളിലും ബോംബാക്രമണം
September 2, 2026
 കാന്തപുരത്തിന്റെ വിവാദ പ്രസ്താവന: വിമര്‍ശനവുമായി മുഖ്യമന്ത്രിയും പാലോളിയും; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം ജമാഅത്ത്
കാന്തപുരത്തിന്റെ വിവാദ പ്രസ്താവന: വിമര്‍ശനവുമായി മുഖ്യമന്ത്രിയും പാലോളിയും; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം ജമാഅത്ത്
September 2, 2026
 ഒ.ഐ.സി.സി നോര്‍ക്ക കെയര്‍ പ്ലസ് ഹെല്‍പ് ഡെസ്‌ക് വെള്ളിയാഴ്ച റിയാദില്‍
ഒ.ഐ.സി.സി നോര്‍ക്ക കെയര്‍ പ്ലസ് ഹെല്‍പ് ഡെസ്‌ക് വെള്ളിയാഴ്ച റിയാദില്‍
September 2, 2026