l o a d i n g

ഗൾഫ്

ഒ.ഐ.സി.സി നോര്‍ക്ക കെയര്‍ പ്ലസ് ഹെല്‍പ് ഡെസ്‌ക് വെള്ളിയാഴ്ച റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2026

റിയാദ്: പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന 'നോര്‍ക്ക കെയര്‍ പ്ലസ്' (NORKA CARE+) ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 3 മുതല്‍ 6 വരെ ബത്ഹയിലെ ഒ.ഐ.സി.സി ഓഫീസായ 'സബര്‍മതി'യിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളില്‍ ആവശ്യമായ സഹായം ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാകും.

രജിസ്‌ട്രേഷനായി എത്തുന്നവര്‍ സാധുവായ നോര്‍ക്ക ഐ.ഡി കാര്‍ഡ്/നമ്പര്‍, മൊബൈല്‍ നമ്പര്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കുടുംബാംഗങ്ങളുടെ പേര്, ജനനത്തീയതി എന്നിവ കരുതണം. ഇന്‍ഷുറന്‍സ് തുക അംഗത്വമെടുക്കുന്നയാളുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മുഖേന യു.പി.ഐ (UPI), ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് അടയ്‌ക്കേണ്ടത്.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികള്‍ ഹെല്‍പ് ഡെസ്‌കിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌ക് കോഓര്‍ഡിനേറ്റര്‍മാരായ അന്‍സാര്‍ നെയ്തല്ലൂര്‍ (0573103145), ജംഷീര്‍ ചെറുകാട് (0508031564), ഷറഫു ചിറ്റാന്‍ (0507816440) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Latest News

യു.എസ് വെടിനിര്‍ത്തല്‍ ആഹ്വാനത്തിന് പുല്ലുവില, ഗസ്സയില്‍നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; സൈനിക സാന്നിധ്യത്തെ ശക്തമായി അപലപിച്ച് ഹമാസ്
യു.എസ് വെടിനിര്‍ത്തല്‍ ആഹ്വാനത്തിന് പുല്ലുവില, ഗസ്സയില്‍നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; സൈനിക സാന്നിധ്യത്തെ ശക്തമായി അപലപിച്ച് ഹമാസ്
September 3, 2026
കുഞ്ഞിന്റെ ഡയാപ്പറില്‍ നിന്ന് പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം
കുഞ്ഞിന്റെ ഡയാപ്പറില്‍ നിന്ന് പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം
September 3, 2026
സാമ്പത്തിക വളര്‍ച്ചയുടെ നിജസ്ഥിതി, ഏറ്റുമുട്ടി മന്ത്രിയും മുന്‍ സെക്രട്ടറിയും
സാമ്പത്തിക വളര്‍ച്ചയുടെ നിജസ്ഥിതി, ഏറ്റുമുട്ടി മന്ത്രിയും മുന്‍ സെക്രട്ടറിയും
September 3, 2026
   കൊല്ലം സ്വദേശി റിയാദിലും, ജീവകാരുണ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി നാട്ടിലും നിര്യാതരായി
കൊല്ലം സ്വദേശി റിയാദിലും, ജീവകാരുണ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി നാട്ടിലും നിര്യാതരായി
September 2, 2026
 അമേരിക്കയെ ഞെട്ടിച്ച മലയാളി യുവതികളുടെ കൊലപാതകം: പ്രതി അനില ബേബിക്കെതിരെ ശക്തമായ തെളിവുകള്‍
അമേരിക്കയെ ഞെട്ടിച്ച മലയാളി യുവതികളുടെ കൊലപാതകം: പ്രതി അനില ബേബിക്കെതിരെ ശക്തമായ തെളിവുകള്‍
September 2, 2026
മോസ്‌കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി പവലിയന്‍ തുറന്നു
മോസ്‌കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി പവലിയന്‍ തുറന്നു
September 2, 2026
സുഹൈല്‍ നക്ഷത്രം ഉദിച്ചു; സൗദിയില്‍ ചൂടിന് ആശ്വാസമായി ശരത്കാലത്തിലേക്ക് മാറ്റം
സുഹൈല്‍ നക്ഷത്രം ഉദിച്ചു; സൗദിയില്‍ ചൂടിന് ആശ്വാസമായി ശരത്കാലത്തിലേക്ക് മാറ്റം
September 2, 2026
യു.എസ് - ഇറാന്‍ സംഘര്‍ഷം: വ്യാപക മിസൈല്‍-ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലകളിലും ബോംബാക്രമണം
യു.എസ് - ഇറാന്‍ സംഘര്‍ഷം: വ്യാപക മിസൈല്‍-ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലകളിലും ബോംബാക്രമണം
September 2, 2026
 കാന്തപുരത്തിന്റെ വിവാദ പ്രസ്താവന: വിമര്‍ശനവുമായി മുഖ്യമന്ത്രിയും പാലോളിയും; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം ജമാഅത്ത്