l o a d i n g

ഗൾഫ്

കുഞ്ഞിന്റെ ഡയാപ്പറില്‍ നിന്ന് പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ട് മാസം പ്രായമുള്ള ശിശുവിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഏകദേശം ഒരു കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. ഇതിന്റെ ആകെ മൂല്യം ഒരു കോടി രൂപയോളമാണെന്നാണ് അധികൃതരുടെ കണക്ക്. കൊച്ചി വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയില്‍ നിന്ന ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തിന് ശിശുക്കളെ ഉപയോഗിക്കുന്നതായ സംശയം വലിയ ആശങ്ക സൃഷ്ടിച്ചു.
റാസല്‍ഖൈമയില്‍ നിന്ന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയായ പിതാവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തെയാണ് ഡിആര്‍ഐ നിരീക്ഷണത്തിലാക്കിയത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്ന് ഏകദേശം 500 ഗ്രാം സ്വര്‍ണം കണ്ടെത്തി. ഇതിന് പുറമെ പിതാവിന്റെ ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന സമാന അളവിലുള്ള സ്വര്‍ണവും ഉദ്യോഗസ്ഥര്‍ പിടികൂടി.
കൊച്ചി വിമാനത്താവളത്തില്‍ സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ സ്ത്രീയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ കരിപ്പൂരിലെ കുടുംബത്തെ നിരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ വ്യക്തി നേരത്തെ സമാന രീതിയില്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടോ, കുട്ടികളെ മുമ്പും ഇതിനായി ഉപയോഗിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
കുടുംബ യാത്രകളെയും കുട്ടികളോടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വാഭാവിക പരിഗണനയെയും മറയാക്കി സംഘടിത സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയവും ശക്തമായിട്ടുണ്ട്. മംഗളൂരു, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളില്‍ കുട്ടികളുടെ ഡയപ്പറുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ നടത്തിയ സമാന ശ്രമങ്ങള്‍ നേരത്തെയും പിടികൂടിയിട്ടുണ്ട്.
കരിപ്പൂരില്‍ മറ്റൊരു കേസില്‍ ഗള്‍ഫ് രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരന്റെ കാപ്പി മെഷീനില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം ഒരു കിലോഗ്രാം സ്വര്‍ണവും ഡിആര്‍ഐ പിടികൂടി. റാസല്‍ഖൈമ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലും കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കരിപ്പൂര്‍ കേസില്‍ കൂടുതല്‍ കണ്ണികള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് ഡിആര്‍ഐ അറിയിച്ചു.

Latest News

യു.എസ് വെടിനിര്‍ത്തല്‍ ആഹ്വാനത്തിന് പുല്ലുവില, ഗസ്സയില്‍നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; സൈനിക സാന്നിധ്യത്തെ ശക്തമായി അപലപിച്ച് ഹമാസ്
യു.എസ് വെടിനിര്‍ത്തല്‍ ആഹ്വാനത്തിന് പുല്ലുവില, ഗസ്സയില്‍നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; സൈനിക സാന്നിധ്യത്തെ ശക്തമായി അപലപിച്ച് ഹമാസ്
September 3, 2026
കുഞ്ഞിന്റെ ഡയാപ്പറില്‍ നിന്ന് പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം
കുഞ്ഞിന്റെ ഡയാപ്പറില്‍ നിന്ന് പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം
September 3, 2026
സാമ്പത്തിക വളര്‍ച്ചയുടെ നിജസ്ഥിതി, ഏറ്റുമുട്ടി മന്ത്രിയും മുന്‍ സെക്രട്ടറിയും
സാമ്പത്തിക വളര്‍ച്ചയുടെ നിജസ്ഥിതി, ഏറ്റുമുട്ടി മന്ത്രിയും മുന്‍ സെക്രട്ടറിയും
September 3, 2026
   കൊല്ലം സ്വദേശി റിയാദിലും, ജീവകാരുണ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി നാട്ടിലും നിര്യാതരായി
കൊല്ലം സ്വദേശി റിയാദിലും, ജീവകാരുണ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി നാട്ടിലും നിര്യാതരായി
September 2, 2026
 അമേരിക്കയെ ഞെട്ടിച്ച മലയാളി യുവതികളുടെ കൊലപാതകം: പ്രതി അനില ബേബിക്കെതിരെ ശക്തമായ തെളിവുകള്‍
അമേരിക്കയെ ഞെട്ടിച്ച മലയാളി യുവതികളുടെ കൊലപാതകം: പ്രതി അനില ബേബിക്കെതിരെ ശക്തമായ തെളിവുകള്‍
September 2, 2026
മോസ്‌കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി പവലിയന്‍ തുറന്നു
മോസ്‌കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി പവലിയന്‍ തുറന്നു
September 2, 2026
സുഹൈല്‍ നക്ഷത്രം ഉദിച്ചു; സൗദിയില്‍ ചൂടിന് ആശ്വാസമായി ശരത്കാലത്തിലേക്ക് മാറ്റം
സുഹൈല്‍ നക്ഷത്രം ഉദിച്ചു; സൗദിയില്‍ ചൂടിന് ആശ്വാസമായി ശരത്കാലത്തിലേക്ക് മാറ്റം
September 2, 2026
യു.എസ് - ഇറാന്‍ സംഘര്‍ഷം: വ്യാപക മിസൈല്‍-ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലകളിലും ബോംബാക്രമണം
യു.എസ് - ഇറാന്‍ സംഘര്‍ഷം: വ്യാപക മിസൈല്‍-ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലകളിലും ബോംബാക്രമണം
September 2, 2026
 കാന്തപുരത്തിന്റെ വിവാദ പ്രസ്താവന: വിമര്‍ശനവുമായി മുഖ്യമന്ത്രിയും പാലോളിയും; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം ജമാഅത്ത്
കാന്തപുരത്തിന്റെ വിവാദ പ്രസ്താവന: വിമര്‍ശനവുമായി മുഖ്യമന്ത്രിയും പാലോളിയും; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം ജമാഅത്ത്
September 2, 2026
 ഒ.ഐ.സി.സി നോര്‍ക്ക കെയര്‍ പ്ലസ് ഹെല്‍പ് ഡെസ്‌ക് വെള്ളിയാഴ്ച റിയാദില്‍
ഒ.ഐ.സി.സി നോര്‍ക്ക കെയര്‍ പ്ലസ് ഹെല്‍പ് ഡെസ്‌ക് വെള്ളിയാഴ്ച റിയാദില്‍
September 2, 2026