മലപ്പുറം: സമസ്ത ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ (എസ്.ഐ.സി) ഓഫീസിന്റെ ഉദ്ഘാടനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാര്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ സമസ്തയുടെ മുന്നേറ്റങ്ങള്‍ക്ക് ക്രിയാത്മക പിന്തുണ നല്‍കുന്നതിനുമായി സമസ്ത ഔദ്യോഗികമായി രൂപീകരിച്ച പോഷക സംഘടനയാണ് സമസ്ത ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ (എസ്.ഐ.സി).
ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.സി പ്രസിഡന്റ് പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ (കുവൈറ്റ്) എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുസ്സലാം (കുവൈറ്റ്), മുഹമ്മദ് ശാഫി ഇരിങ്ങാവൂര്‍, ശഫീഖ് റഹ്‌മാനി ചേലേമ്പ്ര, യൂനുസ് ഫൈസി വെട്ടുപാറ, കെ. ഹംസക്കോയ ഹാജി, പി.കെ. മുഹമ്മദ് ഹാജി, വൈ.പി. അബൂബക്കര്‍ മൗലവി, ഒ.കെ.എം. കുട്ടി ഉമരി എന്നിവര്‍ സംബന്ധിച്ചു. എസ്.ഐ.സി ജനറല്‍ സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി (ബഹ്‌റൈന്‍) സ്വാഗതവും അലവിക്കുട്ടി ഹാജി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
Related News