l o a d i n g

കേരള

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് കടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടിമുക്കില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീന്‍ (17), റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി പ്രമോദിന്റെ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്.

മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വീടിന് മുന്നില്‍ ലോക്ക് ചെയ്ത് വച്ചിരുന്ന ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. ലോക്ക് പൊളിച്ചാണ് കൊണ്ടുപോയത്. പുലര്‍ച്ചെ നാല് മണിയോടെ നോര്‍ത്ത് പൊലീസ് ആര്‍സി ഉടമയെ കണ്ടെത്തി വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്.

അമിത വേഗത്തിലെത്തിയ ബൈക്ക് റോഡിലൂടെ തെന്നിമറിഞ്ഞ് തീപ്പൊരി ചിതറിച്ച് ഉരഞ്ഞ് നീങ്ങുന്ന രീതിയിലാണ് സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ കുറുകേ ചാടിയതാണോ അപകടകാരണമെന്നും സംശയിക്കുന്നുണ്ട്. രണ്ട് യുവാക്കളും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു.

Latest News

കാസർകോട് സ്വദേശിനിയായ നഴ്സ് റിയാദിൽ നിര്യതയായി
കാസർകോട് സ്വദേശിനിയായ നഴ്സ് റിയാദിൽ നിര്യതയായി
September 4, 2026
മഹാരാഷ്ട്ര എസ്.ഐ.ആര്‍: ന്യൂനപക്ഷ മേഖലകളില്‍ കൊടും വെട്ട്
മഹാരാഷ്ട്ര എസ്.ഐ.ആര്‍: ന്യൂനപക്ഷ മേഖലകളില്‍ കൊടും വെട്ട്
September 4, 2026
യു.എസ് - ഇറാന്‍ സംഘര്‍ഷം: ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു, കപ്പല്‍ ഗതാഗതത്തിനും ഭീഷണി,, ഇന്ധന വില കൂടി
യു.എസ് - ഇറാന്‍ സംഘര്‍ഷം: ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു, കപ്പല്‍ ഗതാഗതത്തിനും ഭീഷണി,, ഇന്ധന വില കൂടി
September 3, 2026
നമുക്ക് രണ്ടാള്‍ക്കും ഡിഗ്രി  സര്‍ടിഫിക്കറ്റ് കാണിച്ചാലോ? വെല്ലുവിളിച്ച് പാറ്റപ്പാര്‍ട്ടി
നമുക്ക് രണ്ടാള്‍ക്കും ഡിഗ്രി സര്‍ടിഫിക്കറ്റ് കാണിച്ചാലോ? വെല്ലുവിളിച്ച് പാറ്റപ്പാര്‍ട്ടി
September 3, 2026
സൗദിയിലെ മുന്‍ ഇന്ത്യന്‍ സി.ജി അക്ബറുദ്ദീന് പുതിയ ചുമതല
സൗദിയിലെ മുന്‍ ഇന്ത്യന്‍ സി.ജി അക്ബറുദ്ദീന് പുതിയ ചുമതല
September 3, 2026
 കുടുംബ തര്‍ക്കം: യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്:  മലയാളി ദമ്പതികള്‍ അറസ്റ്റില്‍
കുടുംബ തര്‍ക്കം: യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്: മലയാളി ദമ്പതികള്‍ അറസ്റ്റില്‍
September 3, 2026
പൊതുസ്ഥലങ്ങളെല്ലാം പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍
പൊതുസ്ഥലങ്ങളെല്ലാം പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍
September 3, 2026
 ബിഹാറി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ ബിഷയില്‍ നിര്യാതനായി
ബിഹാറി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ ബിഷയില്‍ നിര്യാതനായി
September 3, 2026
വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളുമായി ടി.പി.എ. ഓണാഘോഷം പ്രൗഢഗംഭീരമായി
വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളുമായി ടി.പി.എ. ഓണാഘോഷം പ്രൗഢഗംഭീരമായി
September 3, 2026
ഡെലിവറി ഹീറോയെ ഏറ്റെടുക്കാന്‍ ഊബര്‍: 14.8 ശതകോടി ഡോളറിന്റെ ഇടപാടിന് ശുപാര്‍ശ; ഇടപാട് പൂര്‍ത്തിയാകുന്നതോടെ 'ഹംഗര്‍‌സ്റ്റേഷനും' 'തലബാത്തും' ഊബറിനു കീഴിലാവും
ഡെലിവറി ഹീറോയെ ഏറ്റെടുക്കാന്‍ ഊബര്‍: 14.8 ശതകോടി ഡോളറിന്റെ ഇടപാടിന് ശുപാര്‍ശ; ഇടപാട് പൂര്‍ത്തിയാകുന്നതോടെ 'ഹംഗര്‍‌സ്റ്റേഷനും' 'തലബാത്തും' ഊബറിനു കീഴിലാവും
September 3, 2026