l o a d i n g

കേരള

സ്ത്രീവിദ്യാഭ്യാസത്തിന് പ്രസ്ഥാനം നല്‍കുന്നത് മുന്തിയ പരിഗണന: വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി കാന്തപുരം

Thumbnail

കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തുന്നു.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2026

തൃശൂര്‍: സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും പ്രസ്ഥാനം എപ്പോഴും പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന രീതി ഇസ്ലാമിന്റേതല്ലെന്നും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നുവെന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കീഴില്‍ രാജ്യത്തുടനീളം പെണ്‍കുട്ടികള്‍ക്കായി സൗജന്യമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. കാരന്തൂര്‍ മര്‍ക്കസില്‍ ആയിരത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളും മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ അധ്യാപനം മുഴുവന്‍ സ്ത്രീകളാണ് നിര്‍വഹിക്കുന്നത്. കൂടാതെ അഞ്ഞൂറോളം അനാഥരായ പെണ്‍കുട്ടികളുടെ മുഴുവന്‍ ചെലവുകളും വഹിച്ചു പോരുന്നുണ്ട്. വയനാട് ബത്തേരിയിലും, ബംഗാള്‍ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികള്‍ക്കായി സൗജന്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും സ്വന്തം മതചിട്ടയനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിഭാഗത്തോടും മതം അടിച്ചേല്‍പ്പിക്കരുത്. വര്‍ഗീയത പാടില്ലെന്നും, ശത്രുക്കള്‍ക്ക് പോലും മാപ്പു നല്‍കിയ പ്രവാചക മാതൃകയാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ തങ്ങളുടെ സമയവും ആരോഗ്യവും രാഷ്ട്രനിര്‍മാണത്തിനും പഠനത്തിനും സാമൂഹ്യ നന്മക്കും വിനിയോഗിക്കാന്‍ സന്നദ്ധരാകണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.

സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച സമ്മേളനം ഡോ. മുഹമ്മദ് ഖാസി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ കരീം വെങ്കിടങ്ങ്, പി.എസ്.കെ. മൊയ്തു ബാഖവി, ജമാല്‍ ഹാജി, ബഷീര്‍ അശ്‌റഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest News

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
September 4, 2026