l o a d i n g

ഇന്ത്യ

സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2026

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ ആത്മകഥ ബിലോംഗിംഗ്; എ ജേണി ഓഫ് ലവ് കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം അതിജീവിച്ച് പുറത്തിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആര്‍.എസ്.എസ്, ഇന്ത്യന്‍ മണ്ണിലെ ചൈനീസ് കൈയേറ്റം തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യപ്പെട്ട തിരുത്തലിന് സോണിയ വിസമ്മതിച്ചതോടെ ആദ്യം പുസ്തകം പ്രസിദ്ധീകരിക്കാനിരുന്ന പെന്‍ഗ്വിന്‍ പിന്മാറിയിരുന്നു. തുടര്‍ന്ന് ഹാര്‍പര്‍ കോളിന്‍സാണ് ഇന്ത്യയിലെ പ്രസാധനം ഏറ്റെടുത്തിരിക്കുന്നത്. നവംബര്‍ 10നാണ് പുസ്തകം പുറത്തിറങ്ങുക.
നേരത്തെ ഇന്ത്യയില്‍ പുസ്തകം പ്രസിദ്ധീകരിക്കാനിരുന്ന പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പദ്ധതിയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ പ്രസാധകനെ പ്രഖ്യാപിച്ചത്.
സ്‌നേഹം, വ്യക്തിത്വം, കടമ, ഇന്ത്യയുമായുള്ള ആത്മബന്ധം എന്നിവയെ ആസ്പദമാക്കിയ ആത്മകഥയാണിതെന്ന് ഹാര്‍പര്‍കോളിന്‍സ് അറിയിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക മാറ്റങ്ങള്‍ അടുത്തറിഞ്ഞ ഒരാളുടെ അനുഭവങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആന്തരിക കാഴ്ചപ്പാടുകളും പുസ്തകത്തിലുണ്ടാകുമെന്നാണ് പ്രസാധകന്റെ വിലയിരുത്തല്‍.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പുസ്തകം പ്രസിദ്ധീകരിക്കാതിരുന്നതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സോണിയ ഗാന്ധി കൈയെഴുത്തുപ്രതിയില്‍ നിര്‍ദേശിച്ച എഡിറ്റോറിയല്‍ മാറ്റങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് പ്രസാധകന്‍ പിന്മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഈ ആരോപണം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് നിഷേധിച്ചു.
തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്നും, ഏതൊരു പുസ്തകത്തിന്റെയും പ്രസാധന പ്രക്രിയയുടെ ഭാഗമായാണ് വസ്തുതാപരിശോധനയും എഡിറ്റോറിയല്‍ നിര്‍ദേശങ്ങളും നല്‍കുന്നതെന്നും കമ്പനി വിശദീകരിച്ചു. പുറത്തുനിന്നുള്ള രാഷ്ട്രീയ സമ്മര്‍ദമോ മറ്റേതെങ്കിലും ഇടപെടലോ തീരുമാനത്തിന് പിന്നിലില്ലെന്നും പ്രസാധകര്‍ വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചകള്‍ക്കിടെ ഒരു പ്രത്യേക വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി വെളിപ്പെടുത്തിയില്ല.
അമേരിക്കയിലെ ആല്‍ഫ്രഡ് എ. നോഫ് ലോകവ്യാപകമായി പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ പ്രസാധകനെ ചൊല്ലിയ അനിശ്ചിതത്വത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധശേഷം സ്വന്തം ജീവിതം എങ്ങനെ മാറിമറിഞ്ഞുവെന്നും, സ്വകാര്യ ജീവിതത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നുവെന്നും ആത്മകഥയില്‍ വിവരിക്കുന്നതായി സോണിയ ഗാന്ധി പറയുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയിലെ അനുഭവങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
നവംബര്‍ 10ന് പുറത്തിറങ്ങുന്ന ഈ ആത്മകഥ രാജ്യത്തെ രാഷ്ട്രീയപ്രസാധന രംഗങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

Latest News

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
September 4, 2026