ജിദ്ദ: പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ എത്തിയ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. പി. അബ്ദുല്‍ അസീസിന് പി.എസ്.എം.ഒ. കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ സ്വീകരണം നല്‍കി.
കോളേജിലെ അധ്യാപക/അധ്യാപകേതര നിയമനങ്ങള്‍ക്കോ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനോ ഒരു പൈസ പോലും കോഴ വാങ്ങാത്ത കേരളത്തിലെ അപൂര്‍വ്വം സ്ഥാപനങ്ങളിലൊന്നാണ് പി.എസ്.എം.ഒ. കോളേജെന്നും, സ്ഥാപക നേതാവായ എം.കെ. ഹാജിയുടെ ആദര്‍ശപാത ഇപ്പോഴത്തെ മാനേജ്‌മെന്റും അതേപടി തുടര്‍ന്നുപോരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എവിടെ ചെന്നാലും തന്റെ മുന്‍ ശിഷ്യന്മാരെ കാണാന്‍ കഴിയുന്നതും അവരുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുന്നതും ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും സ്വീകരണത്തിന് മറുപടി പ്രസംഗം പറയവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അലുംനി ചാപ്റ്റര്‍ പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അഷ്‌റഫ് കുന്നത്ത് സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി സലാഹ് കാരാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സിദ്ദിഖ് ഒളവട്ടൂര്‍, അഷ്‌റഫ് അഞ്ചാലന്‍, കെ.എം. ലത്തീഫ്, അനില്‍ മുഹമ്മദ്, മുജീബ് മുത്തേടത്ത്, മൊയ്തു വലിയകത്ത്, ഷാജി അരിമ്പ്രതൊടി, വി.പി. മുസ്തഫ, ഡോ. ഫൈസല്‍, ഡോ. ഷുഹൈബ് കൊളക്കാടന്‍, ബഷീര്‍ അച്ചമ്പാട്ട്, അബ്ദുസ്സമദ് പൊറ്റയില്‍, ഇല്യാസ് കല്ലിങ്ങല്‍, അബ്ദുല്‍ ഗഫൂര്‍, ജലാല്‍ തേഞ്ഞിപ്പാലം, ബീരാന്‍ കോയിസ്സന്‍, സാലിഹ് കൊളക്കാടന്‍, അനീസ് കല്ലിങ്ങല്‍, ഹസ്സന്‍, ഫൈസല്‍ താനൂര്‍, ജംഷിബാവ കാരി, ഷിയാസ് ഇ.കെ., ദില്‍ഷാദ് കൂളത്ത്, ജബ്ബാര്‍ പാലത്തിങ്ങല്‍, പി. യൂനുസ് എടവണ്ണ എന്നിവര്‍ സംസാരിച്ചു. റഷീദ് പറങ്ങോടത്ത് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.
Related News