വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കം ഉടനുണ്ടാകില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഞായറാഴ്ച ഇറാനെ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ച ട്രംപ് ഉടന്‍ സൈനിക നടപടിക്ക് പദ്ധതിയില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിലുള്ള ദൗത്യം പൂര്ത്തിയാക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് ആവര്‍ത്തിച്ചു. ഇറാനുമായി കരാറിലെത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
ഇന്ന് ആക്രമണമുണ്ടാകില്ല എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ഇറാനെതിരായ നീക്കങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്ന സൂചനയും അദ്ദേഹം നല്കി.
തെറ്റായ കണക്കുകൂട്ടലുകള്‍ അമേരിക്കയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍നിന്ന് പുറത്തുകടക്കാന്‍ ആവശ്യമായ നടപടികള്‍ അമേരിക്ക സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും കുറ്റപ്പെടുത്തി. അമേരിക്കയുടെ നടപടികള്‍ സ്ഥിതിഗതികള്‍ വഷളാക്കിയെന്ന് ആരോപിച്ച അദ്ദേഹം സമാധാന കരാറിലെത്താനുള്ള ശ്രമങ്ങള്‍ തുടരേണ്ടതുണ്ടെന്നും വ്യക്തമാക്കി.
സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖത്തര്‍ മധ്യസ്ഥര്‍ ഇറാന് തലസ്ഥാനമായ തെഹ്റാനിലെത്തി. അമേരിക്കയുമായി ഏകോപിച്ചാണ് ഖത്തറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആറുമാസത്തിനിടെ അമേരിക്കന്‍ സേനയുടെ സഹായത്തോടെ 3,000ത്തിലധികം വാണിജ്യ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.
Related News