l o a d i n g

വേള്‍ഡ്

ബ്രസീലില്‍ ലുലക്ക് ചരിത്രവിജയം; നാടകീയ തിരിച്ചുവരവ്

Thumbnail
Publisher By     Staff Reporter
October 26, 2026


ബ്രസീലിയ: ബ്രസീലില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ വലതുപക്ഷ സ്ഥാനാര്‍ഥി ഫ്‌ലാവിയോ ബോള്‍സൊനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീണ്ടും അധികാരത്തിലെത്തി. ആദ്യ റൗണ്ടില്‍ പിന്നിലായ ശേഷം രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ നേടിയ വിജയം ലുലയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു നിര്‍ണായക തിരിച്ചുവരവായി. ഇതോടെ നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
2003 ജനുവരി മുതല്‍ 2010 ഡിസംബര്‍ വരെ തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡന്റായിരുന്ന ലുല 2023 ജനുവരിയിലാണ് വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണത്തെ വിജയത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. ഒക്ടോബര്‍ നാലിന് നടന്ന ആദ്യ റൗണ്ടില്‍ ഫ്‌ലാവിയോ ബോള്‍സൊനാരോ ലുലയെ പിന്നിലാക്കിയിരുന്നു. വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ ആ സ്ഥിതി മറിച്ചിടാന്‍ ലുലയ്ക്ക് കഴിയുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യ റൗണ്ടിലെ തിരിച്ചടിക്കുശേഷം തെരുവുകളിലെ പ്രചാരണ പരിപാടികളും സമൂഹമാധ്യമങ്ങളിലൂടെയുള്ള ശക്തമായ ഇടപെടലുകളും ലുലയുടെ പ്രചാരണത്തിന് പുതിയ ഊര്‍ജം നല്‍കി. 1989ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കാലം മുതല്‍ ബ്രസീലിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രധാന മുഖമാണ് മുന്‍ ലോഹത്തൊഴിലാളിയായ ലുല.
2027 ജനുവരി അഞ്ചിന് ആരംഭിക്കുന്ന പുതിയ ഭരണകാലം ആഭ്യന്തരവും അന്തര്‍ദേശീയവുമായ നിരവധി വെല്ലുവിളികള്‍ക്കിടയിലായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി ബന്ധം ഇതില്‍ പ്രധാനമാണ്.
ഫ്‌ലാവിയോ ബോള്‍സൊനാരോയെ ട്രംപ് നേരിട്ട് പിന്തുണച്ചിരുന്നില്ലെങ്കിലും ബ്രസീലില്‍ ഒരു വലുപക്ഷ നേതാവ് അധികാരത്തിലെത്തുന്നതാണ് വൈറ്റ് ഹൗസ് ആഗ്രഹിച്ചിരുന്നത്. പ്രതിരോധം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ അമേരിക്കയുടെ നയങ്ങളോട് യോജിക്കുന്ന ലാറ്റിനമേരിക്കന്‍ സര്‍ക്കാരുകളെയാണ് ട്രംപ് ഭരണകൂടം പിന്തുണക്കുന്നത്. പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കാനും അമേരിക്ക ലക്ഷ്യമിടുന്നു.
എണ്ണസമ്പത്തും അപൂര്‍വ ധാതുക്കളുടെ വലിയ ശേഖരവുമുള്ള രാജ്യമാണ് ബ്രസീല്‍. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ്. അമേരിക്കയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കുമെന്നായിരുന്നു ഫ്‌ലാവിയോ ബോള്‍സൊനാരോയുടെ വാഗ്ദാനം. അതേസമയം, ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിലും തിരഞ്ഞെടുപ്പിലും അമേരിക്ക ഇടപെടരുതെന്നും ബ്രസീല്‍ ഒരിക്കലും മറ്റൊരു രാജ്യത്തിന്റെ പിന്നാമ്പുറമായി മാറില്ലെന്നും ലൂല വ്യക്തമാക്കിയിരുന്നു.
ലുലയുടെ വിജയത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഫ്‌ലാവിയോയുടെ പിതാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയുടെ ഭരണകാലത്ത് ആമസോണ്‍ മേഖലയില്‍ വനനശീകരണവും കാട്ടുതീയും വര്‍ധിച്ചതായി പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൃഷിവ്യവസായ, ഖനന മേഖലകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന നയങ്ങള്‍ വീണ്ടും നടപ്പായാല്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്കയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. ലുലയുടെ തിരിച്ചുവരവ് ഈ മേഖലയില്‍ കൂടുതല്‍ സംരക്ഷണ നടപടികള്‍ക്ക് വഴിയൊരുക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
ഫ്‌ലാവിയൊ പരാജയപ്പെട്ടെങ്കിലും 48 ശതമാനത്തിലധികം വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചത് ലൂലക്ക് വലിയ വെല്ലുവിളിയായിരിക്കും. രാഷ്ട്രീയ ധ്രുവീകരണം കുറയ്ക്കുക ലുലയുടെ പ്രധാന ലക്ഷ്യമാവും. ബ്രസീലിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ ചായ്വുള്ള കോണ്‍ഗ്രസിനൊപ്പമായിരിക്കും ലുലയ്ക്ക് ഭരണം നടത്തേണ്ടിവരിക. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ പാര്‍ട്ടികളിലൊന്ന് ബോള്‍സൊനാരോയുടെ ലിബറല്‍ പാര്‍ട്ടിയാണ്. രണ്ടാം റൗണ്ടിന് മുന്നോടിയായി വന്‍ റാലികള്‍ സംഘടിപ്പിക്കാന്‍ ലുലയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് കഴിഞ്ഞത് അദ്ദേഹത്തിനുള്ള ശക്തമായ ജനകീയ അടിത്തറയുടെ സൂചനയായി.
തിരഞ്ഞെടുപ്പിനെ ബ്രസീലിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഘട്ടമായാണ് ലുല വിശേഷിപ്പിച്ചത്. എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന കൂടുതല്‍ നീതിപൂര്‍വമായ രാജ്യത്തിനായി പോരാട്ടം തുടരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. നാലാം ഭരണകാലത്തിന്റെ അവസാനത്തോടെ 85 വയസ്സിലെത്തുന്ന ലുലയ്ക്ക് മുന്‍ ഭരണകാലങ്ങളെക്കാള്‍ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യമായിരിക്കും മുന്നിലുള്ളത്.

Latest News

''മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം''- ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം; വിജയികളെ ആദരിച്ചു
''മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം''- ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം; വിജയികളെ ആദരിച്ചു
October 26, 2026
പ്രൊഫ. പി. അബ്ദുല്‍ അസീസിന് സ്വീകരണം നല്‍കി
പ്രൊഫ. പി. അബ്ദുല്‍ അസീസിന് സ്വീകരണം നല്‍കി
October 26, 2026
ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയ്യിദിനെതിരെ ട്രംപിന്റെ വിവാദ പരാമര്‍ശം; ജിഹാദിയും വിമാന ഹൈജാക്കറുമെന്ന് വിമര്‍ശനം
ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയ്യിദിനെതിരെ ട്രംപിന്റെ വിവാദ പരാമര്‍ശം; ജിഹാദിയും വിമാന ഹൈജാക്കറുമെന്ന് വിമര്‍ശനം
October 26, 2026
ബ്രസീലില്‍ ലുലക്ക് ചരിത്രവിജയം;  നാടകീയ തിരിച്ചുവരവ്
ബ്രസീലില്‍ ലുലക്ക് ചരിത്രവിജയം; നാടകീയ തിരിച്ചുവരവ്
October 26, 2026
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സെര്‍ബിയയില്‍ ഭരണ മാറ്റം
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സെര്‍ബിയയില്‍ ഭരണ മാറ്റം
October 26, 2026
50 കോടിയുടെ കാമുകി, ജഴ്‌സിപ്പശു; ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്
50 കോടിയുടെ കാമുകി, ജഴ്‌സിപ്പശു; ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്
October 26, 2026
ഇറാനെതിരെ ഉടന്‍ ആക്രമണമില്ല  -ഭീഷണി പിന്‍വലിച്ച് ട്രംപ്
ഇറാനെതിരെ ഉടന്‍ ആക്രമണമില്ല -ഭീഷണി പിന്‍വലിച്ച് ട്രംപ്
October 26, 2026
ഖാര്‍ഗെയുടെ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി, ഇന്ന് രാജ്യവ്യാപക പ്രതിഷേധം
ഖാര്‍ഗെയുടെ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി, ഇന്ന് രാജ്യവ്യാപക പ്രതിഷേധം
October 26, 2026
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026