l o a d i n g

വേള്‍ഡ്

വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സെര്‍ബിയയില്‍ ഭരണ മാറ്റം

Thumbnail
Publisher By     Staff Reporter
October 26, 2026



ബെല്‍ഗ്രേഡ്: സെര്‍ബിയയില്‍ ദീര്‍ഘകാലമായി അധികാരത്തിലുള്ള പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിച്ചിന്റെ ഭരണകക്ഷിയെ പരാജയപ്പെടുത്തി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള മുന്നേറ്റം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്ന് സൂചന. പ്രാഥമിക കണക്കിന്റെ അടിസ്ഥാനത്തില്‍ പരാജയം സമ്മതിക്കുന്നതായി വുസിച്ച് പ്രഖ്യാപിച്ചു.
250 അംഗ പാര്‍ലമെന്റില്‍ വിദ്യാര്‍ഥി മുന്നേറ്റത്തിന്റെ 'സ്റ്റുഡന്റ് ലിസ്റ്റിന്' 135 മുതല്‍ 140 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വുസിച്ച് പറഞ്ഞു. തന്റെ സഖ്യത്തിന് 105 സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നത് വ്യക്തമാണെന്ന് വുസിച്ച് സമ്മതിച്ചു.
പ്രഖ്യാപനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി മുന്നേറ്റത്തിന്റെ ബെല്‍ഗ്രേഡിലെ ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങി. വിദ്യാര്‍ഥി സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തമായ മുന്നേറ്റമുണ്ടെന്ന് പാര്‍ലമെന്റ് സ്ഥാനാര്‍ഥി റഡോമിര്‍ സായിച്ചിച്ച് അവകാശപ്പെട്ടു. നീതിയും സ്വാതന്ത്ര്യവും അന്തസ്സുമുള്ള സെര്‍ബിയയിലേക്കുള്ള പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
2012 മുതല്‍ സെര്‍ബിയ ഭരിക്കുന്ന സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടിക്ക് (എസ്.എന്‍.എസ്) അധികാരം നിലനിര്‍ത്താനാകുമോയെന്നതായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. 2024 നവംബറില്‍ നോവി സാദിലെ റെയില്‍വേ സ്‌റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 16 പേര്‍ മരിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചത്.
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം പിന്നീട് അഴിമതിക്കും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കുമെതിരായ വലിയ മുന്നേറ്റമായി മാറി.
വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍നിന്ന് രൂപംകൊണ്ട 'സ്റ്റുഡന്റ് ലിസ്റ്റ് - സ്റ്റുഡന്റ്‌സ് വിന്‍' മെഡിക്കല്‍, വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍നിന്നുള്ള സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയത്. ചില പരമ്പരാഗത പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ വിദ്യാര്‍ഥി മുന്നേറ്റത്തെ പിന്തുണച്ചു.
തിരഞ്ഞെടുപ്പില്‍ 64.9 ശതമാനം പോളിങ് രേഖപ്പെടുത്തി. 1992ല്‍ യുഗോസ്ലാവിയയുടെ തകര്‍ച്ചയ്ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്കാണിതെന്നാണ് റിപ്പോര്‍ട്ട്.
വുസിച്ച് പരാജയം സമ്മതിച്ചതിനു പിന്നാലെ സെര്‍ബിയയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. ബെല്‍ഗ്രേഡിലെ പ്രധാന റോഡുകളില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. വിദ്യാര്‍ഥി മുന്നേറ്റത്തെ പിന്തുണച്ചവര്‍ കാറുകളില്‍ ഹോണ്‍ മുഴക്കി പ്രകടനം നടത്തി. ബെല്‍ഗ്രേഡിലെ ഒരു പാര്‍ക്കില്‍ ഒരു വര്‍ഷത്തിലേറെയായി വുസിച്ചിന്റെ അനുയായികള്‍ തമ്പടിച്ചിരുന്ന കൂടാരങ്ങള്‍ ജനക്കൂട്ടം നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
വിദ്യാര്‍ഥി മുന്നേറ്റത്തിന്റെ വിജയത്തെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ അഭിനന്ദിച്ചു. നിയമവാഴ്ച, മാധ്യമസ്വാതന്ത്ര്യം, അഴിമതിവിരുദ്ധ പോരാട്ടം, ശക്തമായ ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.

Latest News

''മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം''- ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം; വിജയികളെ ആദരിച്ചു
''മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം''- ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം; വിജയികളെ ആദരിച്ചു
October 26, 2026
പ്രൊഫ. പി. അബ്ദുല്‍ അസീസിന് സ്വീകരണം നല്‍കി
പ്രൊഫ. പി. അബ്ദുല്‍ അസീസിന് സ്വീകരണം നല്‍കി
October 26, 2026
ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയ്യിദിനെതിരെ ട്രംപിന്റെ വിവാദ പരാമര്‍ശം; ജിഹാദിയും വിമാന ഹൈജാക്കറുമെന്ന് വിമര്‍ശനം
ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയ്യിദിനെതിരെ ട്രംപിന്റെ വിവാദ പരാമര്‍ശം; ജിഹാദിയും വിമാന ഹൈജാക്കറുമെന്ന് വിമര്‍ശനം
October 26, 2026
ബ്രസീലില്‍ ലുലക്ക് ചരിത്രവിജയം;  നാടകീയ തിരിച്ചുവരവ്
ബ്രസീലില്‍ ലുലക്ക് ചരിത്രവിജയം; നാടകീയ തിരിച്ചുവരവ്
October 26, 2026
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സെര്‍ബിയയില്‍ ഭരണ മാറ്റം
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സെര്‍ബിയയില്‍ ഭരണ മാറ്റം
October 26, 2026
50 കോടിയുടെ കാമുകി, ജഴ്‌സിപ്പശു; ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്
50 കോടിയുടെ കാമുകി, ജഴ്‌സിപ്പശു; ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്
October 26, 2026
ഇറാനെതിരെ ഉടന്‍ ആക്രമണമില്ല  -ഭീഷണി പിന്‍വലിച്ച് ട്രംപ്
ഇറാനെതിരെ ഉടന്‍ ആക്രമണമില്ല -ഭീഷണി പിന്‍വലിച്ച് ട്രംപ്
October 26, 2026
ഖാര്‍ഗെയുടെ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി, ഇന്ന് രാജ്യവ്യാപക പ്രതിഷേധം
ഖാര്‍ഗെയുടെ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി, ഇന്ന് രാജ്യവ്യാപക പ്രതിഷേധം
October 26, 2026
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026