l o a d i n g

ഇന്ത്യ

ഖാര്‍ഗെയുടെ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി, ഇന്ന് രാജ്യവ്യാപക പ്രതിഷേധം

Thumbnail
Publisher By     Staff Reporter
October 26, 2026



ന്യൂഡല്‍ഹി: ദല്‍ഹി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി ഇന്ന് പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ വിവാദ പരാമര്‍ശമാണ് ബി.ജെ.പി ആയുധമാക്കുന്നത്. വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ഖാര്‍ഗെയുടെ പരാമര്‍ശം അപമാനകരവും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഞായറാഴ്ച ഡല്‍ഹിയില്‍ ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ശ്രീകൃഷ്ണ സിങ്ങിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദത്തിനിടയാക്കിയ സംഭവം. സദസ്സിലുണ്ടായിരുന്ന ഒരാള്‍ പ്രധാനമന്ത്രി വിമതനീക്കം ഉണ്ടാവാത്തിടത്തോളം കാലം മോദി ഭരണത്തില്‍ നിന്ന് പോകില്ലെന്ന് അഭിപ്രായപ്പെട്ടതിനു മറുപടിയായി, 'മോദിയുടെ അച്ഛനും പോകും' എന്ന അര്‍ഥത്തിലുള്ള പരാമര്‍ശമാണ് ഖാര്‍ഗെ നടത്തിയത്.
പ്രസ്താവന പുറത്തുവന്നതോടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് കോണ്‍ഗ്രസ് കൂടുതല്‍ നീങ്ങുകയാണെന്ന് അവര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കു പകരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.
ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
ഖാര്‍ഗെ ഉപയോഗിച്ചത് ഗുണ്ടകളുടെയും തെമ്മാടികളുടെയും ഭാഷയാണെന്നും ഇത് കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ മാഫിയാ സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനും ഖാര്‍ഗെയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു. പട്‌നയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപയോഗിച്ച അസഭ്യവും പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതുമായ ഭാഷ രാജ്യത്തെ ജനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യമായ മറുപടി ജനങ്ങള്‍ ഉചിതമായ സമയത്ത് നല്‍കുമെന്നും നബീന്‍ മുന്നറിയിപ്പ് നല്‍കി.

Latest News

''മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം''- ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം; വിജയികളെ ആദരിച്ചു
''മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം''- ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം; വിജയികളെ ആദരിച്ചു
October 26, 2026
പ്രൊഫ. പി. അബ്ദുല്‍ അസീസിന് സ്വീകരണം നല്‍കി
പ്രൊഫ. പി. അബ്ദുല്‍ അസീസിന് സ്വീകരണം നല്‍കി
October 26, 2026
ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയ്യിദിനെതിരെ ട്രംപിന്റെ വിവാദ പരാമര്‍ശം; ജിഹാദിയും വിമാന ഹൈജാക്കറുമെന്ന് വിമര്‍ശനം
ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയ്യിദിനെതിരെ ട്രംപിന്റെ വിവാദ പരാമര്‍ശം; ജിഹാദിയും വിമാന ഹൈജാക്കറുമെന്ന് വിമര്‍ശനം
October 26, 2026
ബ്രസീലില്‍ ലുലക്ക് ചരിത്രവിജയം;  നാടകീയ തിരിച്ചുവരവ്
ബ്രസീലില്‍ ലുലക്ക് ചരിത്രവിജയം; നാടകീയ തിരിച്ചുവരവ്
October 26, 2026
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സെര്‍ബിയയില്‍ ഭരണ മാറ്റം
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സെര്‍ബിയയില്‍ ഭരണ മാറ്റം
October 26, 2026
50 കോടിയുടെ കാമുകി, ജഴ്‌സിപ്പശു; ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്
50 കോടിയുടെ കാമുകി, ജഴ്‌സിപ്പശു; ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്
October 26, 2026
ഇറാനെതിരെ ഉടന്‍ ആക്രമണമില്ല  -ഭീഷണി പിന്‍വലിച്ച് ട്രംപ്
ഇറാനെതിരെ ഉടന്‍ ആക്രമണമില്ല -ഭീഷണി പിന്‍വലിച്ച് ട്രംപ്
October 26, 2026
ഖാര്‍ഗെയുടെ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി, ഇന്ന് രാജ്യവ്യാപക പ്രതിഷേധം
ഖാര്‍ഗെയുടെ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി, ഇന്ന് രാജ്യവ്യാപക പ്രതിഷേധം
October 26, 2026
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026