l o a d i n g

കായികം

ആരാധകരുടെ കാറ്റലോണിയന്‍ ദേശീയവാദവും ബാഴ്‌സലോണയുടെ നിലപാടും

Thumbnail
Publisher By     മുനീർ വാളക്കുട
September 4, 2026

കാറ്റലോണിയന്‍ ദേശീയവാദം സ്‌പെയിനിനും ലോകത്തെമ്പാടും ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണയ്ക്കും എന്നും തലവേദനയാണ്. കാറ്റലോണിയന്‍ വിമോചനം ആഗ്രഹിക്കുന്ന ഒരുപറ്റം ജനത കാലങ്ങളായി സ്‌പെയിനിലുണ്ട്. സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത്, മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന കാറ്റലോണിയക്ക് തനതായ ഒരു ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമുണ്ട്. ഈ ജനവിഭാഗത്തിന്റെ ആസ്ഥാന കേന്ദ്രമാണ് ബാഴ്‌സലോണ നഗരം. ആ പ്രദേശത്തെ ജനങ്ങളില്‍ ചില വിഭാഗങ്ങള്‍ സ്പാനിഷ് പാരമ്പര്യത്തിനോ സംസ്‌കാരത്തിനോ അത്ര പ്രാധാന്യം നല്‍കുന്നില്ല.

1701 മുതല്‍ 1714 വരെ നടന്ന സ്പാനിഷ് അവകാശ പോരാട്ടത്തില്‍ സ്പാനിഷ് സിംഹാസനത്തിനായി ഫ്രഞ്ച് ബോര്‍ബണ്‍ രാജവംശത്തിലെ ഫിലിപ്പ് ഓഫ് അന്‍ജുവും (ഫിലിപ്പ് അഞ്ചാമന്‍) ഓസ്ട്രിയന്‍ ഹാബ്‌സ്ബര്‍ഗ് രാജവംശത്തിലെ ആര്‍ച്ച്ഡ്യൂക്ക് ചാള്‍സും തമ്മില്‍ കടുത്ത പോരാട്ടം നടന്നു. അതില്‍ കാറ്റലോണിയന്‍ ജനത ഹാബ്‌സ്ബര്‍ഗ് പക്ഷത്തെ പിന്തുണച്ചെങ്കിലും, സ്‌പെയിനിന്റെ രാജാവായി അധികാരമേറ്റത് ഫിലിപ്പ് അഞ്ചാമനായിരുന്നു. ഫിലിപ്പ് അഞ്ചാമന്‍ സ്പാനിഷ് സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടതോടെ കാറ്റലോണിയയും ബോര്‍ബണ്‍ ഭരണകൂടവും തമ്മിലുള്ള രാഷ്ട്രീയ അകലം ക്രമേണ വര്‍ധിച്ചു.

പിന്നീട് 1939 മുതല്‍ 1975 വരെ സ്‌പെയിന്‍ ഭരിച്ച ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ഭരണകാലത്തും കാറ്റലോണിയന്‍ ജനത ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. ആ കാലത്ത് കാറ്റലന്‍ ഭാഷ നിരോധിക്കുകയും, ആ ജനതയുടെ കലാസാംസ്‌കാരിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും കാറ്റലോണിയന്‍ പ്രദേശത്തിനുണ്ടായിരുന്ന സ്വയംഭരണാവകാശം റദ്ദാക്കുകയും ചെയ്തു. ഈ കയ്‌പേറിയ ഓര്‍മ്മകള്‍ കാരണം സ്പാനിഷ് കേന്ദ്ര ഭരണകൂടത്തോടുള്ള അവിശ്വാസവും വിദ്വേഷവും ആ ജനതയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

സ്‌പെയിനിലെ ഏറ്റവും സമ്പന്നവും വ്യവസായവല്‍ക്കരിക്കപ്പെട്ടതുമായ പ്രദേശമാണ് കാറ്റലോണിയ. രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) 20 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഈ പ്രദേശമാണ്. എന്നാല്‍ തങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന നികുതിപ്പണത്തിന് ആനുപാതികമായ വികസനം സ്പാനിഷ് ഗവണ്‍മെന്റ് നല്‍കുന്നില്ലെന്നും, തങ്ങള്‍ക്കുണ്ടായിരുന്ന സ്വയംഭരണാവകാശങ്ങള്‍ സ്പാനിഷ് കോടതികള്‍ വെട്ടിച്ചുരുക്കിയെന്നുമാണ് കാറ്റലോണിയന്‍ ജനതയുടെ ആരോപണം.

ആ ജനത തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങളും വിമോചനവാദവും ആഗോളതലത്തില്‍ എത്തിക്കാന്‍ ബാഴ്‌സലോണ എന്ന ക്ലബ്ബിനെ കാലങ്ങളായി വളരെ ആസൂത്രിതമായി ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ വാരം ഈ സീസണിലെ ആദ്യ മത്സരത്തിലും നടന്നു. എല്‍ച്ചെ എന്ന സ്പാനിഷ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ മാര്‍ട്ടിനസ് വലേരോയില്‍ ബാഴ്‌സലോണയും എല്‍ച്ചെയും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പാണ് വിവാദമായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

മത്സരത്തിന് മുമ്പ് എല്‍ച്ചെയുടെ സ്റ്റേഡിയത്തിന് പുറത്ത് ക്യൂ നില്‍ക്കുകയായിരുന്ന ബാഴ്‌സലോണ ആരാധകരില്‍ നിന്നും കാറ്റലോണിയന്‍ വിമോചന പ്രസ്ഥാനത്തിന്റെ പതാകയായ 'എസ്റ്റെലെഡ' സ്പാനിഷ് പോലീസ് പിടിച്ചെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എസ്റ്റെലെഡ പതാക തോളില്‍ അണിഞ്ഞ കൗമാരക്കാരനായ ഒരു ബാഴ്‌സലോണ ആരാധകനെ പോലീസ് മര്‍ദ്ദിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ നടപടിക്ക് ബാഴ്‌സലോണ ആരാധകര്‍ മറുപടി നല്‍കിയത് തൊട്ടടുത്ത മത്സരത്തിലാണ്.

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെ നടന്ന മത്സരത്തില്‍ വിവിധ കാറ്റലോണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് എസ്റ്റെലെഡ പതാകകളാണ് ഗാലറിയില്‍ വിതരണം ചെയ്തത്. ആരാധകര്‍ക്കിടയില്‍ നിന്ന് സ്‌പെയിനിനെതിരെയും സ്പാനിഷ് ദേശീയ ടീമിനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഈ മത്സരത്തിനിടെ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിനെ ആദരിക്കാനുള്ള ചടങ്ങ് ബാഴ്‌സലോണ തീരുമാനിച്ചിരുന്നു. എന്നാല്‍ ദേശീയ ടീമിനെ ആദരിക്കുന്ന ചടങ്ങ് നടത്തിയാല്‍ കാറ്റലോണിയന്‍ വിമോചനത്തെ അനുകൂലിക്കുന്ന പതിനായിരക്കണക്കിന് ബാഴ്‌സ ആരാധകര്‍ ഗാലറിയില്‍ വെച്ച് പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ മാനേജ്‌മെന്റ് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ഈ സംഭവത്തില്‍ ബാഴ്‌സലോണ തങ്ങളുടെ ആരാധകര്‍ക്കൊപ്പം നിന്നു. തങ്ങളുടെ ആരാധകര്‍ക്കും മെമ്പര്‍മാര്‍ക്കും നേരെ സ്പാനിഷ് പോലീസ് നടത്തിയത് അതിരുകടന്നതും അനാവശ്യവുമായ അതിക്രമവുമാണെന്ന് ക്ലബ്ബ് തുറന്നടിച്ചു. കൗമാരക്കാരനായ ആരാധകനെ തടഞ്ഞുവെക്കാനും അറസ്റ്റ് ചെയ്യാനും പോലീസ് ഉപയോഗിച്ച രീതിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ബാഴ്‌സലോണ വ്യക്തമാക്കി. പോലീസ് മര്‍ദ്ദനത്തിനിരയായ കൗമാര ആരാധകന്റെ കുടുംബവുമായി ബാഴ്‌സലോണ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട നേരിട്ട് ബന്ധപ്പെടുകയും നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ ബാഴ്‌സലോണ ആരാധകരുടെ ഈ പ്രതിഷേധ നിലപാടുകള്‍ക്കെതിരെ ലാലിഗ, സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ കോമ്പറ്റീഷന്‍ കമ്മറ്റിക്കും ആന്റി-വയലന്‍സ് കമ്മീഷനും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഭീമമായ തുക പിഴയായും അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തിച്ചും ബാഴ്‌സലോണയ്‌ക്കെതിരെ നിയമനടപടികള്‍ വരാന്‍ സാധ്യതയുണ്ട്.

Latest News

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
September 4, 2026