l o a d i n g

കേരള

കയ്പമംഗലം വാഹന ദുരന്തം: കുട്ടികള്‍ മദ്യലഹരിയിലെന്ന് സംശയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2026

തൃശൂര്‍: കയ്പമംഗലത്ത് ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നില്‍ കാറിടിച്ച് എട്ട് തമിഴ്‌നാട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച വാഹനാപകടത്തില്‍ നിര്‍ണായക വിവരങ്ങളുമായി പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളില്‍ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായി ഫൊറന്‍സിക് വിഭാഗം അറിയിച്ചു. രക്തത്തിലെ മദ്യത്തിന്റെ അളവ് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ കാക്കനാട്ടെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മദ്യലഹരി സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാകൂ
സെപ്റ്റംബര്‍ നാലിന് രാത്രി 11.40ഓടെയാണ് ദേശീയപാത 66ല്‍ പനമ്പിക്കുന്നിന് സമീപം അപകടമുണ്ടായത്. ഡിണ്ടിഗലിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ എട്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാടക കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ അതിവേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ മരിച്ചവര്‍ക്കെല്ലാം തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ആഘാതമേറ്റിട്ടുണ്ട്. അതിശക്തമായ കൂട്ടിയിടിയുടെ ഫലമായാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. അമിതവേഗത അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായും ഫൊറന്‍സിക് വിദഗ്ധര്‍ വിലയിരുത്തുന്നു.
വിദ്യാര്‍ഥികള്‍ പുതിയ കാര്‍ വാങ്ങിയത് ആഘോഷിക്കാനാണ് യാത്ര പ്ലാന്‍ ചെയ്തത്. എന്നാല്‍ ആ വാഹനം ലഭ്യമാകാതിരുന്നതോടെ ഒരു മാസം മാത്രം പഴക്കമുള്ള വാടക കാറാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചില വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ പോലും കേരളത്തിലേക്കുള്ള യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സംയുക്ത അന്വേഷണം തുടരുകയാണ്.
അപകടത്തിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ടോയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണമുള്ള സ്ഥലത്ത് ലോറി അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നുവെന്നതും മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളോ ഫ്‌ലാഷ് ലൈറ്റുകളോ ഇല്ലായിരുന്നുവെന്നതും അന്വേഷണ പരിധിയിലുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് അമിതവേഗതയാണ് പ്രധാന കാരണമെന്ന് വിലയിരുത്തുമ്പോള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ ലോറി മറച്ചിരുന്നതിനാല്‍ െ്രെഡവര്‍ക്ക് റോഡിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന സാധ്യതയും പരിശോധിക്കുന്നു. ലോറി െ്രെഡവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Latest News

മുന്‍ എംഎല്‍എ കെ.അച്യുതന്‍ അന്തരിച്ചു
മുന്‍ എംഎല്‍എ കെ.അച്യുതന്‍ അന്തരിച്ചു
September 7, 2026
ലണ്ടനില്‍ സൗദി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
ലണ്ടനില്‍ സൗദി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
September 7, 2026
എക്സ്പോ 2030 റിയാദ്: ഒമാന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു
എക്സ്പോ 2030 റിയാദ്: ഒമാന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു
September 7, 2026
സുരക്ഷയും ചരിത്രവും സംവാദം 2026: സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
സുരക്ഷയും ചരിത്രവും സംവാദം 2026: സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
September 7, 2026
മുന്‍ ഇസ്രായില്‍ സൈനികനെ ഉള്‍പെടുത്തി പരസ്യം, അഡിഡാസ് വിവാദത്തില്‍
മുന്‍ ഇസ്രായില്‍ സൈനികനെ ഉള്‍പെടുത്തി പരസ്യം, അഡിഡാസ് വിവാദത്തില്‍
September 7, 2026
കയ്പമംഗലം വാഹന ദുരന്തം: കുട്ടികള്‍ മദ്യലഹരിയിലെന്ന് സംശയം
കയ്പമംഗലം വാഹന ദുരന്തം: കുട്ടികള്‍ മദ്യലഹരിയിലെന്ന് സംശയം
September 7, 2026
ഹിന്ദുരാഷ്ട്രം മതത്തിന്റെ  അടിസ്ഥാനത്തിലല്ലെന്ന് ആര്‍.എസ്.എസ്
ഹിന്ദുരാഷ്ട്രം മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ആര്‍.എസ്.എസ്
September 7, 2026
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
September 7, 2026
ഇറാനിലെ മീനാബിലെ വിദ്യാലയം യുദ്ധസ്മാരകമാകുന്നു; കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മ്യൂസിയം ഒരുക്കും
ഇറാനിലെ മീനാബിലെ വിദ്യാലയം യുദ്ധസ്മാരകമാകുന്നു; കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മ്യൂസിയം ഒരുക്കും
September 6, 2026
മുഖ്യമന്ത്രിയുടെ കൈയിൽ 20 വകുപ്പുകൾ, മണിപ്പൂരിൽ ഭരണം അനിശ്ചിതത്വത്തിൽ
മുഖ്യമന്ത്രിയുടെ കൈയിൽ 20 വകുപ്പുകൾ, മണിപ്പൂരിൽ ഭരണം അനിശ്ചിതത്വത്തിൽ
September 6, 2026