പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.അച്യുതന്‍ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതല്‍ 2016 വരെ ചിറ്റൂര്‍ എംഎല്‍എ ആയിരുന്നു. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ മകനാണ്.
കേരള വിദ്യാര്‍ഥി യൂണിയനിലൂടെയാണ് കെ.അച്യുതന്‍ പൊതുരംഗത്തെത്തിയത്. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാനായും തത്തമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Related News