തിരുവനന്തപുരം: ഒക്ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത സാധാരണ നിലയിലാകുമെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ മാസം 30 വരെ പ്രതിസന്ധി തുടരുമെന്നും, വൈദ്യുതി തടസ്സപ്പെടുന്ന സമയം മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ഔദ്യോഗിക പവര്‍കട്ടല്ലെന്നും, നിലവിലെ ഉയര്‍ന്ന ഉപയോഗം കാരണം ഏര്‍പ്പെടുത്തുന്ന സമയബന്ധിത നിയന്ത്രണം മാത്രമാണെന്നും രാജമാണിക്യം പറഞ്ഞു. രാത്രിയില്‍ 5200 മെഗാവാട്ട് വരെയാണ് നിലവിലെ ഉപഭോഗം. കേന്ദ്ര താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമവും മുന്‍ കരാറുകളിലെ മാറ്റങ്ങളുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
Related News