l o a d i n g

കേരള

മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍

Thumbnail
Publisher By     Staff Reporter
September 11, 2026

കൊച്ചി: 35 എണ്ണത്തിന്റെ മുന്‍ലോക റെക്കോര്‍ഡ് പഴങ്കഥയാക്കി ഏറ്റവും കൂടുതല്‍ മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വിഭാഗം ഗവേഷകനായ സനീഷ് ബാബുവാണ് (30) ഒരു മിനിറ്റില്‍ 38 മള്‍ട്ടി-കോയിന്‍ റോളുകള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് കൈവരിച്ചത്. (മള്‍ട്ടി-കോയിന്‍ റോള്‍ എന്നത് ഒരുതരം മാന്ത്രികവിദ്യയാണ്. ഇതില്‍, ഒന്നിലധികം നാണയങ്ങള്‍ കൈവിരലുകള്‍ക്കിടയിലൂടെ തുടര്‍ച്ചയായി, മുകളിലേക്കും താഴേക്കും വീഴാതെ മറിച്ച് കറക്കുന്ന ഒരു തന്ത്രമാണിത്).

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കനേഡിയന്‍ സ്വദേശിയായ മൈക്കല്‍ ഫ്രാന്‍സിസ് സ്ഥാപിച്ച 35 റോളുകളുടെ റെക്കോര്‍ഡാണ് സനീഷ് മറികടന്നത്. മാര്‍ച്ച് 13-ന് കുസാറ്റിലെ മാത്തമാറ്റിക്‌സ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു റെക്കോര്‍ഡ് പ്രകടനം നടന്നത്. തുടര്‍ന്ന് നടന്ന ഔദ്യോഗിക പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഗിന്നസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി.

മാജിക്കിനോടുള്ള കമ്പമാണ് ഈ നേട്ടത്തിലേക്ക് വഴിവെച്ചതെന്ന് സനീഷ് വ്യക്തമാക്കി. 'കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ സ്വയം മാജിക് പരിശീലിക്കുന്നുണ്ട്. പ്രകടനങ്ങള്‍ക്ക് വേറിട്ട ഭംഗി നല്‍കാനാണ് കോയിന്‍ റോള്‍ ചെയ്തു തുടങ്ങിയത്. വര്‍ഷങ്ങളോളമുള്ള തുടര്‍ച്ചയായ പരിശീലനമാണ് ഇപ്പോള്‍ റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നത്,' സനീഷ് പറഞ്ഞു. സര്‍വകലാശാലയിലെ അധ്യാപകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച പിന്തുണയും അംഗീകാരവും സന്തോഷം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട് കാവുമ്മന്ദം മടയന്‍കുന്നേല്‍ ബാബു-ഷിനി ദമ്പതികളുടെ മകനാണ് സനീഷ് ബാബു. ഡോ. അപര്‍ണ ലക്ഷ്മണന്റെ കീഴില്‍ ഗ്രാഫ് തിയറിയിലാണ് സനീഷ് കുസാറ്റില്‍ ഗവേഷണം നടത്തുന്നത്.

Latest News

ശ്രീശാന്തിന്റെ പിതാവ്  ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
September 12, 2026
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
September 12, 2026
 സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
September 12, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
September 12, 2026
 *പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
*പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
September 11, 2026
 ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
September 11, 2026
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
September 11, 2026
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
September 11, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
September 11, 2026
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
September 11, 2026