l o a d i n g

ഗൾഫ്

ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിക്കാന്‍ എസ്.കെ.പി.എഫ്, 'വസല്‍ 26' ന് വിപുലമായ പരിപാടികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 17, 2026

ജിദ്ദ: സൗദി കേരള ഫര്‍മസിസ്റ്റ് ഫോറം (എസ്.കെ.പി.എഫ്) ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിനാഘോഷവും വാര്‍ഷികാഘോഷവും ലോക ഫര്‍മസിസ്റ്റ് ദിനമായ സെപ്റ്റംബര്‍ 25-ന് 'വസല്‍ 26' എന്ന പേരില്‍ വിപുലമായി ആഘോഷിക്കുന്നു. ജിദ്ദ ബാഗ്ദാദിയ കറം അല്‍ ബലദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികള്‍ വൈകിട്ട് 4 മണിക്ക് സൗദി അറേബ്യയിലെ വിവിധ റീജ്യനുകളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമത്തോടെ ആരംഭിക്കും.

നിസ് അറേബ്യ ഇവന്റ് മാനേജ്‌മെന്റിന്റെയും സഹാര്‍ ഫാര്‍മസി ഗ്രൂപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ കാല്‍നൂറ്റാണ്ടിലേറെയായി സാമൂഹ്യസേവന രംഗത്തും പ്രൊഫഷണല്‍ ഉന്നമനത്തിലും സജീവമായ എസ്.കെ.പി.എഫ്, ആരോഗ്യസംരക്ഷണ രംഗത്ത് ഫാര്‍മസിസ്റ്റുകളുടെ നിര്‍ണായക പങ്ക് വിളംബരം ചെയ്യാനാണ് ഈ ദിനാചരണം വിനിയോഗിക്കുന്നത്.

വൈകിട്ട് 7 മണിക്ക് നടക്കുന്ന ആരോഗ്യ സംവാദ സദസ്സില്‍ പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ധര്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കും. 'മരുന്നിനപ്പുറം ഒരു ആരോഗ്യജീവിതം', മാനസികാരോഗ്യവുമായി ബന്ധപ്പെട്ട 'മനസ്സ് പറയുന്നതും കേള്‍ക്കണം'' എന്നീ വിഷയങ്ങളില്‍ ജിദ്ദ ജെ.എന്‍.എച്ച് ഹോസ്പിറ്റലിലെ ഇന്റേണിസ്റ്റ് ഡോ. ഇന്ദു ചന്ദ്രശേഖര്‍, ഡോ. ദാനിഷ് സലീം, ഡോ. റൈസാ ശുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ശാരീരിക-മാനസിക ആരോഗ്യ മേഖലയിലെ പ്രായോഗിക രീതികളും പുതിയ അറിവുകളും പങ്കുവെക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ലോക ഫാര്‍മസിസ്റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും സൗദിയിലുമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ എസ്.കെ.പി.എഫ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയുള്ള 'ക്വിസ് ബ്ലിറ്റ്‌സ് 26' ഓണ്‍ലൈന്‍ ക്വിസ് മത്സരം നടന്നുവരുന്നു. കൂടാതെ, സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മലയാളി ഫാര്‍മസിസ്റ്റുകള്‍ക്കായി 'ഫാര്‍മ എക്‌സലെന്‍സ് അവാര്‍ഡ് 26' പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, മാധ്യമ രംഗത്തെ പ്രതിനിധികളും പ്രമുഖ സ്ഥാപന മേധാവികളും സംഗമത്തില്‍ പങ്കാളികളാകും.

തുടര്‍ന്ന് നടക്കുന്ന കലാവിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സൗജന്യ പാസ് മുഖേന പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0535674363 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ നസീഫ് ഉമര്‍, കണ്‍വീനര്‍ നുഫൈല്‍, കോഡിനേറ്റര്‍മാരായ അതീഖ്, റിയാസ്, ഹസീബ്, യാസിര്‍, സീനിയര്‍ മെമ്പര്‍ സൈഫുദ്ധീന്‍ വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിക്കാന്‍ എസ്.കെ.പി.എഫ്, 'വസല്‍ 26' ന് വിപുലമായ പരിപാടികള്‍
ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിക്കാന്‍ എസ്.കെ.പി.എഫ്, 'വസല്‍ 26' ന് വിപുലമായ പരിപാടികള്‍
September 17, 2026
അനധികൃത സ്വത്ത് സമ്പാദനം:  മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ
അനധികൃത സ്വത്ത് സമ്പാദനം: മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ
September 17, 2026
പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് എം.എ ബേബി, തെറ്റു തിരുത്തി വരണം
പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് എം.എ ബേബി, തെറ്റു തിരുത്തി വരണം
September 17, 2026
കേരളത്തിന്റെ 'മോസ്‌ക് മാന്‍' ഗോപാലകൃഷ്ണന്‍ നിര്യാതനായി
കേരളത്തിന്റെ 'മോസ്‌ക് മാന്‍' ഗോപാലകൃഷ്ണന്‍ നിര്യാതനായി
September 17, 2026
 മിഡില്‍ ഈസ്റ്റിലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ വിവാദം:  പുനഃപരീക്ഷാ പ്രഖ്യാപനത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
മിഡില്‍ ഈസ്റ്റിലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ വിവാദം: പുനഃപരീക്ഷാ പ്രഖ്യാപനത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
September 17, 2026
വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ  ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
September 17, 2026
ഇറാനുമായി നേരിട്ട് ചര്‍ച്ച  തുടങ്ങിയെന്ന് ട്രംപ്
ഇറാനുമായി നേരിട്ട് ചര്‍ച്ച തുടങ്ങിയെന്ന് ട്രംപ്
September 17, 2026
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം;  യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം; യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
September 17, 2026
 ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍  5 കുട്ടികളും
ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍ 5 കുട്ടികളും
September 17, 2026
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
September 17, 2026