റിയാദ്: ഗള്‍ഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ 'വിജയ് ദം ദം ബിരിയാണി' ഗ്രാന്‍ഡ് ഫിനാലെ ഈ മാസം 25-ന് റിയാദില്‍ നടക്കും. റിയാദ് മലസിലെ ലുലു മാളില്‍ വിപുലമായ ആഘോഷപരിപാടികളോടെയാണ് ഫിനാലെ അരങ്ങേറുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിലെ പത്തോളം പ്രമുഖ നഗരങ്ങളിലെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമായി നടന്ന റോഡ് ഷോ മത്സരങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് സെമിഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലായി നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 മത്സരാര്‍ഥികളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. 'ബിരിയാണി രാജ', 'ബിരിയാണി ദം സ്റ്റാര്‍' എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഇവര്‍ മാറ്റുരയ്ക്കുന്നത്.
പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് പിള്ള, രാജ് കലേഷ് എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയിലെ വിധികര്‍ത്താക്കള്‍. ഫിനാലെയോട് അനുബന്ധിച്ച് പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷരീഫ്, ജാസിം ജമാല്‍, സുമി അരവിന്ദ് എന്നിവര്‍ അണിനിരക്കുന്ന സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രമുഖ സിനിമാ താരം ഡയാന ഹമീദാണ് പരിപാടിയുടെ അവതാരക.
വിജയ്, ലുലു, അല്‍ യൗം, ഇംപെക്‌സ്, ഫ്രണ്ടി, സിറ്റി ഫ്‌ലവര്‍, ഫറെയ്ദ്, റീഗല്‍ ഗോള്‍ഡ്, സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍, ബിസ്സപ് അറേബ്യ, കാഫ്, ടാക്‌സ് പോയിന്റ്, ഈസി കുക്ക്, ഷിഫ അല്‍ജസീറ മെഡിക്കല്‍ പോളിക്ലിനിക്ക്, ഡ്രസ് കോഡ്, ആര്‍.കെ.ജി, സഫ മക്ക പോളിക്ലിനിക്ക് എന്നിവരാണ് മെഗാ ഫിനാലെയുടെ പ്രധാന പ്രായോജകര്‍.
Related News