l o a d i n g

ഗൾഫ്

ഇറാനിലെ രണ്ട് ആക്രമണങ്ങള്‍: യുഎസിന്റേത് യുദ്ധക്കുറ്റം-യുഎന്‍

Thumbnail
Publisher By     Staff Reporter
September 18, 2026

ജനീവ: ഇറാനിലെ രണ്ട് ആക്രമണങ്ങളില്‍ അമേരിക്കന്‍ സേന യുദ്ധക്കുറ്റം ചെയ്തതായി സംശയിക്കാന്‍ ന്യായമായ അടിസ്ഥാനമുണ്ടെന്ന് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ വിദഗ്ധര്‍. ഫെബ്രുവരി 28ന് മിനാബിലെ െ്രെപമറി സ്‌കൂളിലും ലമെര്‍ഡിലെ കായിക സമുച്ചയത്തിലും നടന്ന ആക്രമണങ്ങളാണ് പരിശോധിച്ചത്. രണ്ട് ആക്രമണങ്ങളിലായി കുറഞ്ഞത് 177 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.
മിനാബിലെ ശജരതിത്വയ്ബ െ്രെപമറി സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 156 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് അന്വേഷണ സംഘം പറയുന്നു. മരിച്ചവരില്‍ 120 കുട്ടികളുണ്ടായിരുന്നു. സ്‌കൂളിന് സമീപം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നാവിക കേന്ദ്രവും ആക്രമിക്കപ്പെട്ടിരുന്നെങ്കിലും, സ്‌കൂള്‍ വ്യക്തമായി തിരിച്ചറിയാവുന്ന സിവിലിയന്‍ കേന്ദ്രമായിരുന്നെന്നും അത് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
ലഭിച്ച തെളിവുകളില്‍ മാധ്യമ റിപ്പോര്‍ട്ടുകളും യു.എസ്. സൈനികരുടെ പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടുന്നു. സ്‌കൂളില്‍ രണ്ടുതവണ ആക്രമണമുണ്ടായതായി രക്ഷപ്പെട്ടവര്‍ പറഞ്ഞതും, ഇത് മറ്റൊരു സൈനിക ലക്ഷ്യത്തിലേക്കുള്ള ആക്രമണത്തിന്റെ തെറ്റായ വഴിത്തിരിവോ ആകസ്മികമായ നാശമോ അല്ലെന്ന വിലയിരുത്തലിന് കാരണമായി.
ലമെര്‍ഡില്‍ കായിക സമുച്ചയത്തിനും സമീപത്തെ ജനവാസ മേഖലയ്ക്കും നേരെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 21 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ കുട്ടികളായിരുന്നു. കായിക സമുച്ചയം വ്യക്തമായി തിരിച്ചറിയാവുന്ന സിവിലിയന്‍ കേന്ദ്രമായിരുന്നെന്നും സൈനിക ആവശ്യത്തിനായി ഉപയോഗിച്ചതായി വിവരമില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. യു.എസ്. കൈവശമുള്ള പ്രിസിഷന്‍ സ്‌െ്രെടക്ക് മിസൈലുകളുമായി ബന്ധപ്പെട്ട തെളിവുകളും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമാണ് ആക്രമണം അമേരിക്കയുടേതാണെന്ന് സംശയിക്കാന്‍ ന്യായമായ കാരണമുണ്ടെന്ന് സംഘം പറഞ്ഞത്.
അമേരിക്ക ആരോപണം നിഷേധിച്ചു. ലമെര്‍ഡില്‍ അന്ന് യു.എസ്. ആക്രമണം നടത്തിയിട്ടില്ലെന്നും ഉപയോഗിച്ച ആയുധം പ്രിസിഷന്‍ സ്‌െ്രെടക്ക് മിസൈലാണെന്ന റിപ്പോര്‍ട്ടും തെറ്റാണെന്നും യു.എസ്. സൈന്യം വാദിച്ചു. മിനാബ് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം അമേരിക്ക നടത്തിയെങ്കിലും അതിന്റെ പൂര്‍ണ കണ്ടെത്തലുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇറാന്‍ ഭരണകൂടത്തിനെതിരായ പതിഷേധങ്ങളെ അടിച്ചമര്‍ത്തിയ സംഭവങ്ങളിലും യു.എന്‍. അന്വേഷണ സംഘം ഗുരുതരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തി. സുരക്ഷാസേനയുടെ നടപടികള്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതായി സംഘം വിലയിരുത്തി. വ്യാപകമായ അറസ്റ്റ്, തടങ്കലില്‍ പീഡനം, നിയമസഹായം നിഷേധിക്കല്‍ തുടങ്ങിയ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 29 പേരെ വേഗത്തിലുള്ള വിചാരണകള്‍ക്കുശേഷം വധിച്ചതായും അന്വേഷണ സംഘം പറഞ്ഞു. എന്നാല്‍ പ്രതിഷേധങ്ങളിലെ ആകെ മരണസംഖ്യ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest News

 പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ ആധുനിക സംവിധാനവുമായി സിയാല്‍
പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ ആധുനിക സംവിധാനവുമായി സിയാല്‍
September 18, 2026
 ലംഗസമത്വ മുന്നേറ്റത്തില്‍ സൗദി അറേബ്യയുടെ പ്രകടനം പ്രശംസനീയമെന്ന് ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്
ലംഗസമത്വ മുന്നേറ്റത്തില്‍ സൗദി അറേബ്യയുടെ പ്രകടനം പ്രശംസനീയമെന്ന് ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്
September 18, 2026
വിവാദമടങ്ങാതെ ബംഗാള്‍ വോട്ടര്‍ പട്ടിക, 38 ലക്ഷം പരാതി, തീര്‍പ്പാവാതെ 37 ലക്ഷം
വിവാദമടങ്ങാതെ ബംഗാള്‍ വോട്ടര്‍ പട്ടിക, 38 ലക്ഷം പരാതി, തീര്‍പ്പാവാതെ 37 ലക്ഷം
September 18, 2026
വിവാദങ്ങളില്‍ ഉലഞ്ഞ കരിയര്‍, ഒടുവില്‍ അഴിക്കുള്ളിലായി തച്ചങ്കരി
വിവാദങ്ങളില്‍ ഉലഞ്ഞ കരിയര്‍, ഒടുവില്‍ അഴിക്കുള്ളിലായി തച്ചങ്കരി
September 18, 2026
ഇറാനിലെ രണ്ട് ആക്രമണങ്ങള്‍:  യുഎസിന്റേത് യുദ്ധക്കുറ്റം-യുഎന്‍
ഇറാനിലെ രണ്ട് ആക്രമണങ്ങള്‍: യുഎസിന്റേത് യുദ്ധക്കുറ്റം-യുഎന്‍
September 18, 2026
തൃണമൂലിന്റെ പേരും ചിഹ്നവും വിലക്കി, പക്ഷപാതമെന്ന് പ്രതിപക്ഷം
തൃണമൂലിന്റെ പേരും ചിഹ്നവും വിലക്കി, പക്ഷപാതമെന്ന് പ്രതിപക്ഷം
September 18, 2026
ഇസ്ലാം - നിർഭയത്വവും സമാധാനവും: കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച ജുബൈലിൽ
ഇസ്ലാം - നിർഭയത്വവും സമാധാനവും: കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച ജുബൈലിൽ
September 17, 2026
രണ്ട് വര്‍ഷത്തെ ജനന സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധിക്ക് അവസാനം  പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിലൂടെ അമ്മയും രണ്ട് കുഞ്ഞുങ്ങളും നാട്ടിലേക്ക് മടങ്ങി
രണ്ട് വര്‍ഷത്തെ ജനന സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധിക്ക് അവസാനം പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിലൂടെ അമ്മയും രണ്ട് കുഞ്ഞുങ്ങളും നാട്ടിലേക്ക് മടങ്ങി
September 17, 2026
43ാം വയസ്സില്‍ 21.5 കിലോമീറ്റര്‍ ഓട്ടം; അവധിക്ക് നാട്ടിലെത്തി ജന്മദിനം വേറിട്ട ആഘോഷമാക്കി ഫസല്‍
43ാം വയസ്സില്‍ 21.5 കിലോമീറ്റര്‍ ഓട്ടം; അവധിക്ക് നാട്ടിലെത്തി ജന്മദിനം വേറിട്ട ആഘോഷമാക്കി ഫസല്‍
September 17, 2026
'വിജയ് ദം ദം ബിരിയാണി' ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 25-ന് റിയാദില്‍; വിധികര്‍ത്താക്കളായി ഷെഫ് പിള്ളയും രാജ് കലേഷും
'വിജയ് ദം ദം ബിരിയാണി' ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 25-ന് റിയാദില്‍; വിധികര്‍ത്താക്കളായി ഷെഫ് പിള്ളയും രാജ് കലേഷും
September 17, 2026