l o a d i n g

കായികം

കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്

Thumbnail
Publisher By     Staff Reporter
September 21, 2026

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരള ഫുട്‌ബോളിന് കനത്ത ആഘാതമായി കാലിക്കറ്റ് എഫ്.സി താരം റിജോണ്‍ ജോസ് (29) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ സ്വദേശിയായ റിജോണ്‍ ജോസും സഹതാരം ഗനി അഹമ്മദ് നിഗവും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റിജോണിന്റെ ജീവന്‍ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ ഗനി അഹമ്മദ് നിഗം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തെ ഫ്‌ളൈഓവറില്‍ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. റിജോണും ഗനി നിഗവും സഞ്ചരിച്ചിരുന്ന കവാസാക്കി ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബൈക്കുകളിലുണ്ടായിരുന്ന മൂന്ന് പേരും റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ റിജോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗനിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാലിക്കറ്റ് എഫ്.സി ടീം വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൗണ്ടില്‍ രണ്ടാം സീസണ്‍ സൂപ്പര്‍ ലീഗിനായി ഒരുങ്ങുകയാണ്. പുതിയ സീസണിലെ ആദ്യ മത്സരം ശനിയാഴ്ച തിരുവനന്തപുരം കൊമ്പന്‍സിനെതിരെ കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ കളിക്കേണ്ടതായിരുന്നു. ആ മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് ടീമിന്റെ പ്രതിരോധനിരയിലെ പ്രധാന താരങ്ങളിലൊരാളായ റിജോണിനെ നഷ്ടമായത്.
കേരള ഫുട്‌ബോളില്‍ വിവിധ തലങ്ങളില്‍ കളിച്ച അനുഭവസമ്പത്തുള്ള താരമായിരുന്നു റിജോണ്‍. കാലിക്കറ്റ് എഫ്.സിക്ക് മുമ്പ് ഫോഴ്‌സ കൊച്ചി, എഫ്.സി ഡെക്കാന്‍, വയനാട് യുണൈറ്റഡ്, ജോര്‍ജ് ടെലഗ്രാഫ് എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 2025ലെ സൂപ്പര്‍ ലീഗ് കേരള മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു. തിരുവനന്തപുരം കൊമ്പന്‍സിനെതിരായ മത്സരത്തില്‍ റിജോണിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു്.
സന്തോഷ് ട്രോഫി കേരള ടീമിന്റെ റിസര്‍വ് പട്ടികയില്‍ വരെ എത്തിയിരുന്ന റിജോണ്‍ സെന്റ് തോമസ് കോളജ്, തൃശൂര്‍ താരമായി പേരെടുത്തിരുന്നു. റിജോണിന്റെ കരിയറിലെ ശ്രദ്ധേയമായ മറ്റൊരു അധ്യായമായിരുന്നു 2026 ജനുവരിയിലെ കിങ്‌സ് ലീഗ് അവസരം. സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്ത് താരങ്ങളെ ഉള്‍പ്പെടുത്തി ബ്രസീലിലെ സാവോ പോളോയില്‍ നടന്ന കിങ്‌സ് ലീഗ് മത്സരത്തിനായി ഇന്ത്യ ഒരുക്കിയ 13 അംഗ സംഘത്തില്‍ റിജോണ്‍ ജോസും ഉള്‍പ്പെട്ടിരുന്നു. കാക്ക, കുന്‍ അഗ്വേറോ, ഹമീസ് റോഡ്രിഗസ്, ആര്‍തുറോ വിദാല്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തുടങ്ങിയ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏഴംഗ ഫുട്‌ബോള്‍ ലീഗായിരുന്നു കിങ്‌സ് ലീഗ്. ഇന്ത്യയുടെ സംഘം മെക്‌സിക്കോ, സൗദി അറേബ്യ, ഇന്തോനേഷ്യ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു.
കേരളത്തിലെ പ്രാദേശിക ഫുട്‌ബോള്‍ വേദികളില്‍നിന്ന് പ്രൊഫഷണല്‍ ലീഗിലേക്കും അന്താരാഷ്ട്ര വേദിയിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്ന കരിയറിനിടെയാണ് റിജോണിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ദുരന്തം ടീമിനും സഹതാരങ്ങള്‍ക്കും കേരള ഫുട്‌ബോള്‍ സമൂഹത്തിനും വലിയ നഷ്ടമായി. കളിക്കളത്തില്‍ ഇനിയും എഴുതപ്പെടേണ്ടിയിരുന്ന നിരവധി അധ്യായങ്ങള്‍ ബാക്കിവെച്ചാണ് 29ാം വയസ്സില്‍ ആ യാത്ര അവസാനിച്ചത്.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026