l o a d i n g

ഇന്ത്യ

തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത

Thumbnail
Publisher By     Staff Reporter
September 21, 2026

മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ തുളുഭാഷാ സമൂഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യത്തിന് അംഗീകാരം നല്‍കി തുളുവിനെ സംസ്ഥാനത്തെ രണ്ടാമത്തെ അധിക ഭരണഭാഷയായി പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. തുളുവിന്റെ ഭരണപരമായ ഉപയോഗം, വിവര്‍ത്തനം, പരിശീലനം തുടങ്ങിയവയ്ക്കായി പ്രതിവര്‍ഷം 82 ലക്ഷം രൂപ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും പ്രധാന ഭാഗമാണ് തുളുവെന്ന കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ദശാബ്ദങ്ങളായി തുളുഭാഷാ സംഘടനകളും പ്രവര്‍ത്തകരും ഉന്നയിച്ചിരുന്ന ഔദ്യോഗിക അംഗീകാരമെന്ന ആവശ്യം ഇതോടെ ഭാഗികമായി യാഥാര്‍ഥ്യമാകുകയാണ്.
കര്‍ണാടകയിലെ തീരദേശ ഭാഷ എന്ന നിലയില്‍ മാത്രം തുളുവിനെ കാണാനാവില്ല. കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് ജില്ലയിലും തുളു ശക്തമായ സാന്നിധ്യമുള്ള ഭാഷയാണ്. പ്രത്യേകിച്ച് മഞ്ചേശ്വരം, കാസര്‍കോട് മേഖലകളില്‍ മലയാളത്തിനും കന്നഡയ്ക്കുമൊപ്പം തുളുവും വ്യാപകമായി ഉപയോഗിക്കുന്നു. കേരള സര്‍ക്കാര്‍ രേഖകളിലും കാസര്‍കോട് ജില്ലയിലെ പ്രധാന ഭാഷകളിലൊന്നായി തുളുവിനെ രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ തുളുഭാഷാ പൈതൃകത്തിന്റെ മറ്റൊരു പ്രത്യേകത തുളു സംസാരിക്കുന്ന ആദിവാസി സമൂഹങ്ങളുടെ സാന്നിധ്യമാണ്. കാസര്‍കോട് ജില്ലയിലെ കൊറഗ സമൂഹത്തില്‍ ഭൂരിഭാഗവും തുളു ഉപയോഗിക്കുന്നതായി കേരള സര്‍ക്കാരിന്റെ പട്ടികവര്‍ഗ വികസന രേഖകള്‍ വ്യക്തമാക്കുന്നു. മാവിലാന്‍ സമൂഹത്തിലും തുളു പ്രധാന ഭാഷയായി ഉപയോഗിക്കുന്നതായി കേരള വനംവകുപ്പ് രേഖപ്പെടുത്തുന്നു.
കാസര്‍കോട് ജില്ലയില്‍ തുളു മാതൃഭാഷയായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണ്. ജില്ലയില്‍ മലയാളത്തിനും കന്നഡയ്ക്കുമൊപ്പം തുളു ഉള്‍പ്പെടെ നിരവധി ഭാഷകള്‍ നിലനില്‍ക്കുന്ന ബഹുഭാഷാ സാമൂഹിക ഘടനയാണുള്ളത്.
തുളുവിന് ഔദ്യോഗിക പദവി നല്‍കാനുള്ള തീരുമാനം ഭാഷാസാംസ്‌കാരിക ആവശ്യത്തിന്റെ അംഗീകാരമെന്ന നിലയിലാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതിന് തീരദേശ കര്‍ണാടകയിലെ രാഷ്ട്രീയ പശ്ചാത്തലവും പ്രസക്തമാണ്. ഉഡുപ്പിയും ദക്ഷിണ കന്നഡയും ഉള്‍പ്പെടുന്ന മേഖല കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി.ജെ.പിക്ക് ശക്തമായ പിന്തുണ ലഭിച്ച പ്രദേശമാണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘകാലമായി ഉന്നയിക്കപ്പെട്ട പ്രാദേശിക ഭാഷാ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് കോണ്‍ഗ്രസിന്റെ തീരദേശ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തുളുവിന് പദവി നല്‍കുന്നതിന് പുറമെ തീരദേശ കേന്ദ്രീകൃത വികസനടൂറിസം പദ്ധതികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നതും പ്രദേശത്തെ യുവാക്കളുമായും സാമൂഹിക മാധ്യമ പ്രവര്‍ത്തകരുമായും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും തീരദേശ മേഖലയിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ സൂചനകളായി വിലയിരുത്തപ്പെടുന്നു.
തീരുമാനം രാഷ്ട്രീയത്തിനപ്പുറം ഭാഷയുടെ നിലനില്‍പ്പിനും അംഗീകാരത്തിനുമുള്ള നിര്‍ണായക ചുവടുവയ്പാണ്. തുളുവിനെ ഭരണഭാഷയായി അംഗീകരിക്കുന്നതിലൂടെ ഭാഷയ്ക്ക് കൂടുതല്‍ സ്ഥാപനപരമായ ഇടം ലഭിക്കുമെന്നും ഭാവിയില്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തി ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
തുളു സംസാരിക്കുന്ന കരാവളി മേഖല സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനില്‍ക്കുന്ന പ്രദേശമാണ്. മംഗളൂരു കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിങ്, തുറമുഖ, വ്യവസായ മേഖലകളുടെ വളര്‍ച്ച കര്‍ണാടകയുടെ സാമ്പത്തിക ഭൂപടത്തില്‍ തീരദേശത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ധ്രുവീകരണവും സാമുദായിക സംഘര്‍ഷങ്ങളും പലപ്പോഴും പ്രദേശത്തിന്റെ മറ്റു വികസന ചര്‍ച്ചകളെ മറികടന്നിട്ടുണ്ട്.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026