l o a d i n g

കായികം

ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം

Thumbnail
Publisher By     Staff Reporter
September 21, 2026


നാഗോയ: ഐച്ചിനഗോയ ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ഷൂട്ടിങ്ങിലും മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സിലും മെഡല്‍നേട്ടം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളിയും വ്യക്തിഗത ഇനത്തില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ, മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സിന്റെ ഏഷ്യന്‍ ഗെയിംസ് അരങ്ങേറ്റത്തില്‍ സുചിക തരിയാലിലൂടെ ചരിത്ര വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം ആറ് ആയി, നാല് വെള്ളിയും രണ്ട് വെങ്കലവും.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ രുദ്രാങ്ക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലോണ്‍, പാര്‍ഥ് റാകേഷ് മാനെ എന്നിവര്‍ 1890.1 പോയിന്റോടെ വെള്ളി നേടി. 1899.0 പോയിന്റുമായി ചൈന സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണ കൊറിയ വെങ്കലം സ്വന്തമാക്കി.
വ്യക്തിഗത ഫൈനലിലും ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധേയ പ്രകടനം നടത്തി. ഹിമാന്‍ഷു ധില്ലോണ്‍ 252.4 പോയിന്റുമായി വെള്ളിയും രുദ്രാങ്ക്ഷ് പാട്ടീല്‍ 230.9 പോയിന്റുമായി വെങ്കലവും നേടി. ചൈനയുടെ ഷെങ് ലിഹാവോയാണ് സ്വര്‍ണം നേടിയത്.
ഷൂട്ടിംഗ് മത്സരങ്ങളുടെ ആദ്യ ദിനം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഇന്ത്യ വെള്ളി നേടിയിരുന്നു. എലാവെനില്‍ വലറിവാന്‍, സോനം മസ്‌കര്‍, മലയാളി താരം വിദര്‍ശ കെ. വിനോദ് എന്നിവരടങ്ങിയ ടീമാണ് ടീം വെള്ളി നേടിയത്. തുടര്‍ന്ന് എലാവെനില്‍ വ്യക്തിഗത ഇനത്തിലും വെള്ളി നേടി.
മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് വനിതകളുടെ ട്രഡീഷണല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സുചിക തരിയാല്‍ വെങ്കലം നേടി. സെമിഫൈനലില്‍ സിംഗപ്പൂരിന്റെ ടിയോ ഹുയി ഹൂണിനോട് അധിക റൗണ്ടില്‍ പരാജയപ്പെട്ടെങ്കിലും സെമിയിലെത്തിയതോടെ സുചികയ്ക്ക് മെഡല്‍ ഉറപ്പായിരുന്നു. ഏഷ്യന്‍ ഗെയിംസിന്റെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
36കാരിയായ സുചിക 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയിലും 2023 ഏഷ്യന്‍ ഗെയിംസില്‍ കുറാഷിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മംഗോളിയയുടെ അല്‍താന്‍ചിമെഗ് ബൈഗല്‍മയെ 2-0 ന് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.
വനിതാ ടീം ടേബിള്‍ ടെന്നിസില്‍ ഇന്ത്യ പാകിസ്താനെ 3-0ന് തോല്‍പ്പിച്ചു. സുതീര്‍ഥ മുഖര്‍ജി, 17കാരിയായ സിന്ദ്രേല ദാസ്, ശ്രീജ അകുല എന്നിവര്‍ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി. അലിന ഖാനെ സുതീര്‍ഥയും കല്‍സൂം ഖാനെ സിന്ദ്രേല ദാസും ഫാത്തിമ ഖാനെ ശ്രീജ അകുലയും തോല്‍പ്പിച്ചു.
വനിതാ ഹോക്കിയില്‍ ഇന്തോനേഷ്യയെ 13-1ന് ഇന്ത്യ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ തന്നെ 9-0ന്റെ വന്‍ ലീഡ് നേടിയ ഇന്ത്യ രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്നു. റുതുജ പിസാല്‍ ഹാട്രിക് നേടി. ക്യാപ്റ്റന്‍ സലിമ ടെറ്റെയും ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ 19-0ന് തകര്‍ത്ത ഇന്ത്യയുടെ തുടര്‍ച്ചയായ വിജയമാണിത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുരുഷ കബഡിയില്‍ ജപ്പാനെ 49-24ന് തോല്‍പ്പിച്ച് കിരീടസംരക്ഷണത്തിന് വിജയത്തുടക്കം കുറിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയം നേടിയത്.
നീന്തലില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ശ്രീഹരി നടരാജ് ഫൈനലിലെത്തി. 25.37 സെക്കന്‍ഡില്‍ ഹീറ്റ് പൂര്‍ത്തിയാക്കിയ ശ്രീഹരി ഒമ്പതാം സ്ഥാനത്തെത്തി ഫൈനലിന് യോഗ്യത നേടി. റിഷഭ് ദാസ് 25.41 സെക്കന്‍ഡില്‍ പതിനൊന്നാമതായതോടെ ഫൈനല്‍ നഷ്ടപ്പെട്ടു. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ പ്രവേശനം നേടാനായില്ല.
ബോക്‌സിങ്ങില്‍ പുരുഷന്മാരുടെ 70 കിലോഗ്രാം വിഭാഗത്തില്‍ സുമിത് കുണ്ടു തായ്‌ലന്‍ഡിന്റെ ബുഞ്ചോങ് സിന്‌സിരിയെ 5-0ന് തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. അടുത്ത മത്സരത്തില്‍ ഇറാഖിന്റെ അലി ഖാസിം ഹംദാന്‍ അല്‍സറയെ നേരിടും. 11 അംഗ ഇന്ത്യന്‍ ബോക്‌സിങ് സംഘത്തില്‍ ആറ് പുരുഷന്മാരും അഞ്ച് വനിതകളുമാണുള്ളത്.
ഷൂട്ടിങ്, കബഡി, ഹോക്കി, ടേബിള്‍ ടെന്നിസ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, നീന്തല്‍ തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയുടെ മത്സരം തുടരുകയാണ്. ആദ്യ ദിവസം രണ്ട് വെള്ളിയാണ് ഇന്ത്യക്ക് ലഭിച്ചത്.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026