l o a d i n g

സാംസ്കാരികം

ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി

Thumbnail
Publisher By     Staff Reporter
September 21, 2026


കൊച്ചി: സഹി കെട്ട് നടി മഞ്ജു വാര്യര്‍ കോടതിയെ സമീപിച്ചതോടെ സനല്‍ കുമാര്‍ ശശിധരനുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഏറെക്കാലമായി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ഒടുവില്‍ നിയമപോരാട്ടം നടത്താന്‍ മഞ്ജു തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് മഞ്ജു എറണാകുളം മുന്‍സിഫ് കോടതിയില്‍ ഇന്‍ജങ്ഷന്‍ ഹര്‍ജി നല്‍കിയത്. സനല്‍കുമാറിന് പുറമെ യൂട്യൂബറും മാധ്യമപ്രവര്‍ത്തകനുമായ ഷാജന്‍ സ്‌കറിയ, മെറ്റ പ്ലാറ്റ്‌ഫോംസ് എന്നിവരെയും കേസില്‍ കക്ഷികളാക്കിയിട്ടുണ്ട്.
ഷാജന്‍ സ്‌കറിയ രണ്ടാം പ്രതിയാണ്. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരവും അധിക്ഷേപകരവുമായ ഉള്ളടക്കമുള്ള വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിച്ചുവെന്നാണ് ഷാജന്‍ സ്‌കറിയക്കെതിരായ ആരോപണം. പ്രസ്തുത വീഡിയോ നീക്കം ചെയ്യുകയും അതിലേക്കുള്ള പ്രവേശനം സ്ഥിരമായി തടയുകയും സമാനമായ ഉള്ളടക്കങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കുകയും വേണമെന്നാണ് മഞ്ജു കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഷാജനെ കക്ഷിയാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
സെപ്റ്റംബര്‍ 19ന് ഹര്‍ജി പരിഗണിച്ച മൂന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്ജി റീജ ആര്‍. നായര്‍ എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയച്ചു. കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും. സനല്‍കുമാര്‍ മെറ്റ പ്ലാറ്റ്‌ഫോമുകളിലൂടെ മഞ്ജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പുതിയ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെതിരെ ഇടക്കാല വിലക്കും കോടതി ഏര്‍പ്പെടുത്തിയതായി മഞ്ജുവിന്റെ അഭിഭാഷക അറിയിച്ചു. മെറ്റയോട് നിലവിലുള്ള ആരോപണവിധേയമായ ഉള്ളടക്കങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
സനല്‍കുമാര്‍ സംവിധാനം ചെയ്ത 'കയറ്റം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായിരുന്നത് പ്രൊഫഷണല്‍ ബന്ധം മാത്രമായിരുന്നുവെന്നാണ് മഞ്ജുവിന്റെ നിലപാട്. സനല്‍കുമാര്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അത് മഞ്ജു നിരസിക്കുകയും ചെയ്തശേഷവും നിരന്തരം ഫോണ്‍വിളികളും സന്ദേശങ്ങളും ഉണ്ടായെന്നും ഇത് തന്റെ സ്വകാര്യതയെയും മാനസിക സമാധാനത്തെയും ബാധിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മഞ്ജു പൊലീസില്‍ പരാതി നല്‍കിയെന്നും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നീട് സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. താന്‍ ഒരു 'റാക്കറ്റിന്റെ' നിയന്ത്രണത്തിലാണെന്ന തരത്തിലുള്ള പ്രചാരണവും തന്റെ പേരിലുള്ള ക്രിമിനല്‍ കേസ് മറ്റാരുടെയോ ഇടപെടലിലൂടെ കെട്ടിച്ചമച്ചതാണെന്ന ആരോപണവും തന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് മഞ്ജുവിന്റെ നിലപാട്. ആരോപണവിധേയമായ പോസ്റ്റുകള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ നീക്കം ചെയ്യാനും ഭാവിയില്‍ സമാന ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ജുവിന്റെ നിയമനടപടിയോട് സനല്‍കുമാര്‍ പ്രതികരിച്ചിട്ടുണ്ട്. താന്‍ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം നടക്കാതിരിക്കാനാണ് മാനനഷ്ടക്കേസ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നില്‍ മൊഴി നല്‍കേണ്ടിവരുന്നത് ഒഴിവാക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പില്‍ ആരോപിച്ചു.
2025 ജനുവരിയില്‍ മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സനല്‍കുമാറിനെതിരെ എളമക്കര പൊലീസ് ഓണ്‍ലൈന്‍ പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റും ജാമ്യവും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സിവില്‍ കേസില്‍ സെപ്റ്റംബര്‍ 30നകം എതിര്‍കക്ഷികള്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026