l o a d i n g

ഇന്ത്യ

ദലിത് സംവരണം, മറ നീക്കി എന്‍.ഡി.എയിലെ ഭിന്നത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2026

ന്യൂദല്‍ഹി: ദലിത് എം.പിമാര്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ആവശ്യമായ സമയം നല്‍കുന്നില്ലെന്ന പരാതിയുമായി കേന്ദ്ര മന്ത്രി. മന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പ്രസ്താവനയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ജനതാദള്‍ യുനൈറ്റഡ് പിന്തുണച്ചതോടെ പ്രശ്‌നം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
പാര്‍ലമെന്റിലെ പ്രധാന ബില്ലുകളിന്മേലുള്ള ചര്‍ച്ചകളില്‍ പട്ടികജാതി,, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട എംപിമാര്‍ക്ക് ആവശ്യത്തിന് സമയം നല്‍കുന്നില്ലെന്നാണ് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ആരോപിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സെപ്റ്റംബര്‍ 16ന് അയച്ച കത്തിലാണ് മാഞ്ചി ഇക്കാര്യം ആവശ്യപ്പെട്ടത്.
ആഗസ്റ്റ് അഞ്ചിന് മാഞ്ചിയുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ ബിജെപി എംപി ഗജേന്ദ്ര സിങ് പട്ടേലാണ് വിഷയം ഉന്നയിച്ചത്. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പട്ടേല്‍, എസ്‌സി-എസ്ടി വിഭാഗങ്ങളില്‍പ്പെട്ട എംപിമാര്‍ക്ക് തങ്ങളുടെ സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭയില്‍ വിശദമായി അവതരിപ്പിക്കാന്‍ കൂടുതല്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച് ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് മാഞ്ചി സ്പീക്കറോട് ആവശ്യപ്പെട്ടു.
എസ്‌സി-എസ്ടി എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നല്ല, കൂടുതല്‍ സമയം ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് പട്ടേല്‍ വിശദീകരിച്ചു. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അനുവദിക്കുന്ന ആകെ സമയമാണ് അതത് പാര്‍ട്ടിയിലെ എംപിമാര്‍ക്കിടയില്‍ വിഭജിക്കുന്നത്. ഇതുമൂലം എസ്‌സി-എസ്ടി വിഭാഗങ്ങളുടെ പ്രത്യേക പ്രശ്‌നങ്ങള്‍ വിശദമായി ഉന്നയിക്കാന്‍ മതിയായ സമയം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
മാഞ്ചിയുടെ ആവശ്യത്തിന് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചു. ജെ.ഡി.യു ദേശീയ ജനറല്‍ സെക്രട്ടറി ശ്യാം രജക്, ദളിത് എംപിമാര്‍ക്ക് ബില്ലുകളിലെ ചര്‍ച്ചകള്‍ക്ക് മാത്രമല്ല, സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും മതിയായ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
എസ്‌സി-എസ്ടി സംവരണത്തിലെ ഉപവര്‍ഗീകരണം സംബന്ധിച്ച ചര്‍ച്ചയും എന്‍.ഡി.എയില്‍ ഭിന്നതകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഏറ്റവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ഗുണം കൂടുതല്‍ ലഭിക്കണമെന്ന നിലപാടാണ് മാഞ്ചി പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ എല്‍ജെപി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാന്‍ സംവരണ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതിനെയോ പുനഃപരിശോധിക്കുന്നതിനെയോ ശക്തമായി എതിര്‍ത്തിട്ടുണ്ട്.
ജെഡിയു നേതാവ് ശ്യാം രജക്കും സംവരണ സംവിധാനത്തില്‍ ഇടപെടുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംവരണം ഭരണഘടനാപരമായ അവകാശമാണെന്നും അതില്‍ മാറ്റം വരുത്തുന്നത് സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇതോടെ, എസ്‌സി-എസ്ടി വിഭാഗങ്ങളുടെ പാര്‍ലമെന്ററി പ്രതിനിധിത്വം, സഭയിലെ സംസാരസമയം, സംവരണത്തിന്റെ ഗുണഫലങ്ങളുടെ വിതരണം എന്നീ വിഷയങ്ങള്‍ എന്‍ഡിഎയ്ക്കുള്ളില്‍ തന്നെ കൂടുതല്‍ ചര്‍ച്ചയാകുകയാണ്.

Latest News

അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026
അയോധ്യാ വിധി: നിലപാടില്‍ ഉറച്ച് നടി സ്വര ഭാസ്‌കര്‍
അയോധ്യാ വിധി: നിലപാടില്‍ ഉറച്ച് നടി സ്വര ഭാസ്‌കര്‍
September 27, 2026