l o a d i n g

കായികം

ഏഷ്യാഡില്‍ രണ്ട് ഇന്ത്യ-പാക് പോരാട്ടം, ആദ്യ കളിയില്‍ തോല്‍വി

Thumbnail
Publisher By     Staff Reporter
October 1, 2026

ഐച്ചി നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വ്യാഴാഴ്ച ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങളുടെ ദിനം. പുരുഷ വോളിബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും പുരുഷ ഹോക്കി സെമിഫൈനലിലുമാണ് അയല്‍ക്കാര്‍ കൊമ്പുകോര്‍്കുന്നത്. ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇനി ഉച്ചയ്ക്ക് 1 മണിക്ക് പുരുഷ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ പാകിസ്താനെ നേരിടും.
രാവിലെ 6.30ന് നടന്ന പുരുഷ വോളിബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യയും പാകിസ്താനും ആദ്യം ഏറ്റുമുട്ടിയത്. സെമിഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട ഇന്ത്യക്ക് മത്സരത്തില്‍ തിരിച്ചടി നേരിട്ടു. മറുപടിയില്ലാത്ത മൂന്നു സെറ്റുകള്‍ക്കായിരുന്നു ഇന്ത്യ കീഴടങ്ങിയത്.
ഏഷ്യാഡിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാകും ഇന്ത്യ-പാക് ഹോക്കി സെമിഫൈനല്‍. വിജയിക്കുന്ന ടീം സ്വര്‍ണ മെഡല്‍ പോരാട്ടത്തിലേക്ക് കടക്കും.
രാവിലെ ഇന്ത്യ-ശ്രീലങ്ക പുരുഷ ക്രിക്കറ്റ് സെമിഫൈനല്‍ നടക്കും. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ മഴമൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ശ്രീലങ്കയും സെമിയിലെത്തിയത്. ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണ്. മത്സരം വീണ്ടും മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍ ഉയര്‍ന്ന സീഡായ ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാനാകും.
ടീം ഇനങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ശേഷം ഇന്ത്യയുടെ കോമ്പൗണ്ട് അമ്പെയ്ത്ത് താരങ്ങള്‍ വ്യക്തിഗത ഇനത്തിലും ഇറങ്ങും. വനിതകളില്‍ ചിക്കിത തനിപര്‍ത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്തോനേഷ്യയുടെ നൂറിസ ഡിയാന്‍ അഷ്‌രിഫിനെ നേരിടും. പുരുഷ വിഭാഗത്തില്‍ ഗണേഷ് മണി രത്‌നം തിരുമുരു ചൈനീസ് തായ്‌പേയിയുടെ ചെന്‍ ചീഹ്‌ലുമായി മത്സരിക്കും.
ഷൂട്ടിങ്ങില്‍ അനീഷ് ഭന്‍വാല 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ മത്സരിക്കും. ഗുസ്തിയില്‍ അമന്‍, മാന്‍സി, സുമിത്, നിതേഷ് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ ഇറങ്ങും. വനിതാ സ്‌ക്വാഷ് ടീം സെമിഫൈനലില്‍ ഹോങ്കോങ്ങിനെയും പുരുഷ ടീം സെമിയില്‍ മലേഷ്യയെയും നേരിടും. ഇരുവിഭാഗങ്ങള്‍ക്കും മെഡല്‍ ഉറപ്പാക്കാനുള്ള അവസരമാണിത്.

Latest News

ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
October 1, 2026
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
October 1, 2026
 മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
October 1, 2026
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
October 1, 2026
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്  യു.എ.ഇ ഉത്തരവ്
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് യു.എ.ഇ ഉത്തരവ്
October 1, 2026
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
October 1, 2026
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
October 1, 2026
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച്  കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
October 1, 2026
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
October 1, 2026
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
October 1, 2026