l o a d i n g

സാംസ്കാരികം

സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2026

കോഴിക്കോട്: സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിയെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആദരിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലെ വേദി ഓഡിറ്റോറിയത്തില്‍ തേജസ് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ മാനവിക സൗഹാര്‍ദത്തിന്റെ മഹത്തായ സന്ദേശം പ്രസരിപ്പിച്ചത് സംഗീത പ്രതിഭകളാണ്. അവരാണ് ഫാസിസ്റ്റുകള്‍ സൃഷ്ടിച്ച എല്ലാ വേലിക്കെട്ടുകളും പൊളിച്ചെഴുതിയത്. ഈ ഫാസിസ്റ്റ് കാലത്തും ആ വലിയ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് എക്കാലത്തും കരുത്ത് പകര്‍ന്നത് സംഗീതമായിരുന്നു. മലബാറിന്റെയും കൊച്ചിയുടെയും അതിസമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ആവാഹിച്ച ജമാല്‍ക്കയെ പോലുള്ള വ്യക്തികള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുക എന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എ.പി. കുഞ്ഞാമു, കാനേഷ് പൂനൂര്‍, കെ.എച്ച്. നാസര്‍, പി.എ.എം. ഹാരിസ്, ഡോ. അസീസ് തരുവണ, എന്‍.എം. സിദ്ദീഖ്, അഹ്‌മദ് ഷരീഫ്, ബാബുരാജ് ഭഗവതി, അംബിക, ഫായിസ് മുഹമ്മദ്, കെ.പി.ഒ. റഹ്‌മത്തുല്ല, വി.എ. മജീദ് എന്നിവര്‍ സംസാരിച്ചു.

1944ല്‍ പശ്ചിമകൊച്ചിയില്‍ ജനിച്ച ജമാല്‍ കൊച്ചങ്ങാടി സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന പി.എ. സൈനുദ്ദീന്‍ നൈനയുടെ മകനാണ്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം 'ഉജ്ജീവനം' എന്ന പേരില്‍ പത്രം നടത്തിയ വ്യക്തിയായിരുന്നു സൈനുദ്ദീന്‍ നൈന.

ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, നാടകകൃത്ത്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജമാല്‍ കൊച്ചങ്ങാടി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലീഗ് ടൈംസ്, മാധ്യമം, തേജസ് എന്നീ പത്രങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പത്രങ്ങളുടെ വാര്‍ഷികപ്പതിപ്പുകളെ ഗൗരവവായനയുടെയും സാംസ്‌കാരിക സംവാദങ്ങളുടെയും ഇടമാക്കി മാറ്റുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച എഡിറ്റര്‍ കൂടിയാണ് അദ്ദേഹം.

പി.എ. ബക്കര്‍ സംവിധാനം ചെയ്ത 'ചാപ്പ' സിനിമയുടെ കഥ ജമാല്‍ കൊച്ചങ്ങാടിയുടേതാണ്. പി. ഗോപകുമാര്‍ സംവിധാനം ചെയ്ത 'തളിരിട്ട കിനാക്കള്‍' എന്ന ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചു. സംഗമം തിയേറ്റേഴ്സ്, സ്റ്റേജ് ഇന്ത്യാ ഇന്റര്‍നാഷണല്‍ എന്നിവയ്ക്കുവേണ്ടിയും നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ് ജമാല്‍ കൊച്ചങ്ങാടി.

Latest News

ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
October 1, 2026
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
October 1, 2026
 മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
October 1, 2026
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
October 1, 2026
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്  യു.എ.ഇ ഉത്തരവ്
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് യു.എ.ഇ ഉത്തരവ്
October 1, 2026
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
October 1, 2026
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
October 1, 2026
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച്  കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
October 1, 2026
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
October 1, 2026
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
October 1, 2026