l o a d i n g

ഗൾഫ്

സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം

Thumbnail
Publisher By     Staff Reporter
October 1, 2026

റിയാദ്: ഭൂപ്രകൃതിപരമായി ഒറ്റപ്പെട്ടു കിടക്കുന്ന വികസ്വര രാജ്യങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിനായുള്ള യു.എന്‍ ഉന്നതല പാനല്‍ അംഗമായി സൗദി അറേബ്യയുടെ ദീമ അല്‍-യഹ്യയെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിയമിച്ചു. ഡിജിറ്റല്‍ ഇക്കോണമി, നവീകരണം, അന്താരാഷ്ട്ര ഡിജിറ്റല്‍ സഹകരണം എന്നീ മേഖലകളിലെ അ വൈദഗ്ധ്യവും സംഭാവനകളും മുന്‍നിര്‍ത്തിയാണ് പാനലില്‍ അറബ് മേഖലയുടെ പ്രതിനിധിയായി ദീമയെ തിരഞ്ഞെടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗവണ്‍മെന്റുകള്‍, അന്താരാഷ്ട്ര സംഘടനകള്‍, സ്വകാര്യ മേഖല, അക്കാദമിക് രംഗം എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളും വിദഗ്ധരുമാണ് യു.എന്‍ പ്രഖ്യാപിച്ച ഈ പാനലിലുള്ളത്. ഡിജിറ്റല്‍ കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സെക്രട്ടറി ജനറലായി രണ്ടാം തവണയും സേവനമനുഷ്ഠിക്കുന്ന ദീമ അല്‍-യഹ്യക്ക് അന്താരാഷ്ട്ര സഹകരണം, നയരൂപീകരണം, അതിര്‍ത്തി കടന്നുള്ള നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും പ്രചാരണം എന്നിവയില്‍ വിപുലമായ അനുഭവസമ്പത്താണുള്ളത്.

യു.എന്‍ അംഗരാജ്യങ്ങളുടെ നാമനിര്‍ദ്ദേശങ്ങളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് ഈ നിയമനം. പാനലിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം.

തന്റെ നിയമനം വലിയൊരു അംഗീകാരമാണെന്ന് ദീമ അല്‍-യഹ്യ പ്രതികരിച്ചു. 'നമ്മുടെ ലോകം മാറുന്നതനുസരിച്ച് വികസനത്തോടുള്ള നമ്മുടെ സമീപനങ്ങളും മാറേണ്ടതുണ്ട്. പ്രത്യേകിച്ചും തദ്ദേശീയവും ഭൗതികവുമായ വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങള്‍ക്ക് അനുയോജ്യമായ പുതിയ മാതൃകകളും രീതികളും നാം കണ്ടെത്തേണ്ടതുണ്ട്' -അവര്‍ വ്യക്തമാക്കി.

യാത്രാതടസ്സങ്ങളും ആഗോള വിപണിയിലേക്കുള്ള പ്രവേശന ബുദ്ധിമുട്ടുകളും നേരിടുന്ന 32 ഭൂപ്രകൃതിപരമായി ഒറ്റപ്പെട്ട വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ബന്ധപ്പെടാനുള്ള അവസരങ്ങളും സമൃദ്ധിയും സൃഷ്ടിക്കുന്ന പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ സഹപാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
October 1, 2026
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
October 1, 2026
 മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
October 1, 2026
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
October 1, 2026
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്  യു.എ.ഇ ഉത്തരവ്
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് യു.എ.ഇ ഉത്തരവ്
October 1, 2026
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
October 1, 2026
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
October 1, 2026
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച്  കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
October 1, 2026
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
October 1, 2026
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
October 1, 2026