ജിദ്ദ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ സൗദിയിലെ ജിദ്ദ ഇമാം റാസി മദ്രസയില്‍ നടന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതിയത്. പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എക്‌സാമിനര്‍മാര്‍ പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ഐ.സി.എഫ്. ജിദ്ദ റീജിയനല്‍ കമ്മിറ്റിയും എസ്.ജെ.എം. റേഞ്ച് കമ്മിറ്റിയുമാണ് പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ഫൈനല്‍ പരീക്ഷ ഒക്ടോബര്‍ 31ന് ഇമാം റാസി മദ്രസയില്‍ വെച്ച് തന്നെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Related News