l o a d i n g

ഗൾഫ്

വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി

Thumbnail
Publisher By     എ.എം. സജിത്ത്
October 1, 2026

ജിദ്ദ - പ്രവാസ ലോകത്തെ ഏറ്റവും വലിയ കുടുംബ സുരക്ഷാ പദ്ധതിയായ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതിയുടെ പ്രചാരണത്തിനായി ഒക്ടോബര്‍ 15 ന് കാമ്പയിന്‍ ആരംഭിക്കുന്നു. പദ്ധതിയിലൂടെ രണ്ടു കോടിയോളം രൂപയുടെ സഹായം അടുത്ത മാസം നാട്ടില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പതിനെട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍ പുതിയ പദ്ധതികള്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

മരണാനന്തര ആനുകൂല്യത്തിനും ചികിത്സാ സഹായത്തിനും പുറമെ പദ്ധതി അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ജിദ്ദ കെ.എം.സി.സി നാട്ടില്‍ സ്ഥാപിക്കുന്ന പ്രവാസി മെഡിക്കല്‍ സെന്ററുകളില്‍ സൗജന്യ നിരക്കില്‍ മെഡിക്കല്‍ ചെക്കപ്പിന് അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തും കോഴിക്കോട്ടുമാണ് പ്രഥമഘട്ടത്തില്‍ മികച്ച പരിശോധനാസൗകര്യങ്ങളോടെ
മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങുക. സി.എച്ച് സെന്ററുകളുടെ സഹായത്തോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നും അവര്‍ അറിയിച്ചു.

രണ്ട് തരത്തിലുള്ള വിദ്യാഭ്യാസ സഹായപദ്ധതികളും പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് പി.എച്ച്.ഡി, സി.എ, എം.ബി.ബി.എസ്, ബിടെക് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഒന്ന്. ഒറ്റത്തവണ വാര്‍ഷിക സ്‌കോളര്‍ഷിപ്പായാണ് ഇത് നല്‍കുക. ഇതിന് വേണ്ടി കെ.എം.സി.സിക്ക് അപേക്ഷകള്‍ നല്‍കാം.
ഇതേ കോഴ്‌സുകള്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ പേരില്‍ ജിദ്ദ കെ.എം.സി.സി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് രണ്ടാമത്തേത്. ഇത് സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് മാത്രമല്ലെന്നും എല്ലാ ദളിത് വിദ്യാര്‍ഥികളും അര്‍ഹരാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വ്യത്യസ്ത മേഖലകളില്‍ രണ്ട് അവാര്‍ഡുകളും കെ.എം.സി.സി പ്രഖ്യാപിച്ചു. ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് മികച്ച സംഭാവന നല്‍കിയവര്‍ക്ക് മുന്‍ നിയമസഭ സ്പീക്കര്‍ കെ.എം. സീതി സാഹിബിന്റെ പേരിലും പ്രവാസ ലോകത്ത് സാമൂഹിക സാംസ്‌കാരിക വ്യാവസായിക രംഗത്ത് മികച്ച സംഭാവന നല്‍കിയവര്‍ക്ക് ബാഫഖി തങ്ങളുടെ പേരിലുമാണ് പുരസ്‌കാരം നല്‍കുക.

സൗദി സെന്‍ട്രല്‍ കമ്മിറ്റി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പൊതു സുരക്ഷാ പദ്ധതിയും കെ.എം.സി.സി അംഗങ്ങള്‍ക്ക് മാത്രമായുള്ള സുരക്ഷ പദ്ധതിയുമടക്കം മൂന്ന് പദ്ധതികളാണ് കെ.എം.സി.സി നടപ്പാക്കി വരുന്നത്. മൂന്നിലും അംഗങ്ങളായവര്‍ക്ക് മരണാനന്തര ആനുകൂല്യമായി 25 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആദ്യ രണ്ട് പദ്ധതികളില്‍ അംഗമായവര്‍ക്ക് എട്ട് ലക്ഷം വരെ ലഭിക്കും. കൂടാതെ ചികിത്സാ സഹായമായി അരലക്ഷം രൂപയും ലഭിക്കും. സുരക്ഷ പദ്ധതി അംഗങ്ങളില്‍പെട്ട മുന്നൂറില്‍ ഏറെ പേര്‍ക്ക് നിലവില്‍ മാസാന്ത പ്രവാസി പെന്‍ഷന്‍ നല്‍കി വരുന്നതായും കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.

കെ.എം.സി.സി സ്വന്തം നിലക്ക് നടക്കുന്ന സുരക്ഷാ പദ്ധതികള്‍കൂടാതെ, സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികള്‍ പരമാവധി പ്രവാസികളിലെത്തിക്കാനും പരിപാടികള്‍ ആവിഷ്‌കരിച്ചതായി അവര്‍ പറഞ്ഞു. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്, നോര്‍ക്ക കാര്‍ഡുകളുടെ വിതരണം എന്നീ കാര്യങ്ങളില്‍ വിപുലമായ കാമ്പെയിനാണ് കെ.എം.സി.സി നടത്തുന്നത്. പ്രവാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുമെന്നും അവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര, ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, ട്രഷറര്‍ വി.പി അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Latest News

ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
October 1, 2026
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
October 1, 2026
 മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
October 1, 2026
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
October 1, 2026
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്  യു.എ.ഇ ഉത്തരവ്
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് യു.എ.ഇ ഉത്തരവ്
October 1, 2026
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
October 1, 2026
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
October 1, 2026
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച്  കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
October 1, 2026
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
October 1, 2026
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
October 1, 2026