l o a d i n g

കായികം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് ഫൈനല്‍

Thumbnail
Publisher By     Staff Reporter
October 1, 2026

നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ക്രിക്കറ്റ് സെമി ഫൈനലില്‍ ശ്രീലങ്കയെ 45 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ ഫൈനലില്‍ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ഇഷാന്‍ കിഷന്‍ 46 പന്തില്‍ പുറത്താവാതെ നേടിയ 80 റണ്‍സിന്റെ സഹായത്തോടെ ഏഴിന് 169 റണ്‍സടിച്ച ഇന്ത്യ എതിരാളികളെ 9.5 ഓവറില്‍ 45 റണ്‍സിന് ചവിട്ടിക്കൂട്ടി. ജസ്പ്രീത് ബുംറ രണ്ടോവറില്‍ ഏഴ് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഒപ്പം ബൗളിംഗ് ഓപണ്‍ ചെയ്ത സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് മൂന്നോവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് കിട്ടി. അവസാനം ബൗള്‍ ചെയ്യാനെത്തിയ അഭിഷേഖ് ശര്‍മ അഞ്ച് പന്തില്‍ രണ്ട് വിക്കറ്റെടുത്ത് ഇന്നിംഗ്‌സ് അവസാനിച്ചു. തുടര്‍ച്ചയായ മൂന്ന് പന്തില്‍ അവസാന മൂന്നു വിക്കറ്റുകള്‍ നിലംപതിച്ചു.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്. ഇശാനെ കൂടാതെ ഓപണര്‍ വൈഭവ് സൂര്യവംശിയും (21 പന്തില്‍ 38) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (13). സഞ്ജു സാംസണിന് ഏഴ് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സ് പിന്നിട്ടത് രണ്ടു പേര്‍ മാത്രം. ക്യാപ്റ്റന്‍ സഹാന്‍ അരാചിഗെയും (9) നവനീദു ഫെര്‍ണാണ്ടോയും (15).
മഴ കാരണം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെയാണ് ഇന്ത്യയും ശ്രീലങ്കയും സെമിയിലെത്തിയത്. ഉയര്‍ന്ന സീഡിംഗിന്റെ ബലത്തില്‍.
മഴ തടസ്സപ്പെടുത്തി.യ രണ്ടാം സെമിയില്‍ പാക്കിസ്ഥാന്‍ ആറ് വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പിച്ചു. 13 ഓവറില്‍ ഏഴിന് 111 റണ്‍സെടുത്ത ബംഗ്ലാദേശിനെ ഒമ്പത് പന്തും ആറ് വിക്കറ്റും ശേഷിക്കെ പാക്കിസ്ഥന്‍ മറികടന്നു. നാലിന് 53ലേക്ക് തകര്‍ന്ന പാക്കിസ്ഥാനെ അഭേദ്യമായ അഞ്ചാം വിക്കറ്റില്‍ ഹസന്‍ നവാസും (27 നോട്ടൗട്ട്) അബ്ദുല്‍സമദും (15 പന്തില്‍ 30 നോട്ടൗട്ട്) വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Latest News

ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു
October 1, 2026
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം
October 1, 2026
 മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന
October 1, 2026
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി
October 1, 2026
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്  യു.എ.ഇ ഉത്തരവ്
ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് യു.എ.ഇ ഉത്തരവ്
October 1, 2026
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു
October 1, 2026
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ
October 1, 2026
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച്  കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി
October 1, 2026
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്
October 1, 2026
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
October 1, 2026