l o a d i n g

കായികം

ഉന്നം തെറ്റാതെ വനിതകള്‍, ഏഷ്യാഡില്‍ അപൂര്‍വ നേട്ടം

Thumbnail
Publisher By     Staff Reporter
October 2, 2026

നഗോയ: ഐചി നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീമിന് അപൂര്‍വ നേട്ടം. ആര്‍ച്ചറിയില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുകയാണ്. റിക്കര്‍വ് അമ്പെയ്ത്തില്‍ അങ്കിത ഭഗത്, കീര്‍ത്തി, കുംകും അനില്‍ മോഹോഡ് സഖ്യം വനിതാ ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ആദ്യമായി സ്വര്‍ണം സമ്മാനിച്ചു. ഫൈനലില്‍ വമ്പന്മാരായ ദക്ഷിണ കൊറിയയെ മറികടന്നാണ് ഇന്ത്യന്‍ വനിതകളുടെ ചരിത്രനേട്ടം.
ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ വനിതാ റിക്കര്‍വ് ടീം ഇനത്തിന്റെ ഫൈനലില്‍ ഇന്ത്യ എത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ ഫൈനലിലെത്തിയെന്നു മാത്രമല്ല കലാശപ്പോരാട്ടത്തില്‍ കൊറിയയുടെ കാങ് ചെയങ്, ലീ യുന്‍ജി, ഓ യെജിന്‍ സഖ്യത്തെ വീഴ്ത്തി ഇന്ത്യ ആ കുറവ് നികത്തി.
ആദ്യ എന്‍ഡില്‍ ഇന്ത്യ 28-26ന് മുന്നിലെത്തിയെങ്കിലും പിന്നീട് കീര്‍ത്തിയുടെ ഏഴ് പോയിന്റ് ഷോട്ട് തിരിച്ചടിയായി. കുംകും 10 പോയിന്റ് നേടി ഇന്ത്യയെ ഒപ്പമെത്തിച്ചതോടെ ആദ്യ എന്‍ഡ് 54-54ന് സമനിലയിലായി. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി.
രണ്ടാം എന്‍ഡിലും ഇന്ത്യക്ക് കൊറിയയ്‌ക്കൊപ്പം ശക്തമായ പോരാട്ടമായിരുന്നു. അങ്കിത തുടര്‍ച്ചയായി 10 പോയിന്റുകള്‍ നേടി മികച്ച തുടക്കം നല്‍കിയെങ്കിലും കീര്‍ത്തിക്ക് എട്ടില്‍ ഒതുങ്ങേണ്ടിവന്നു. സമ്മര്‍ദഘട്ടത്തില്‍ കുംകും വീണ്ടും 10 പോയിന്റ് നേടി ഇന്ത്യയെ നയിച്ചു. എന്‍ഡ് 56-56ന് സമനിലയായതോടെ സ്‌കോര്‍ 2-2.
മൂന്നാം എന്‍ഡിലാണ് ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. കീര്‍ത്തി 10 പോയിന്റോടെ തിരിച്ചുവന്നപ്പോള്‍ അങ്കിതയും കുംകുമും 9 വീതം നേടി. മറുവശത്ത് കൊറിയന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി എട്ട് പോയിന്റുകള്‍ മാത്രമാണ് നേടാനായത്. ഇന്ത്യ 55-51ന് എന്‍ഡ് സ്വന്തമാക്കി 4-2ന് മുന്നിലെത്തി.
അവസാന എന്‍ഡില്‍ കൊറിയ തിരിച്ചടിച്ചു. അവസാന മൂന്ന് ഷോട്ടുകള്‍ക്കുശേഷം അവര്‍ 54 പോയിന്റിലെത്തി. സ്വര്‍ണം ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് രണ്ട് 9കളും ഒരു 10ഉം ആയിരുന്നു.
കീര്‍ത്തി 9 നേടി. അങ്കിതയും 9 അടിച്ചു. ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷ മുഴുവന്‍ കുംകുമിന്റെ അവസാന ഷോട്ടില്‍. നിര്‍ണായക നിമിഷത്തില്‍ കുംകുമ ലക്ഷ്യം കൃത്യമായി കണ്ടെത്തിയതോടെ ഇന്ത്യ ചരിത്രം കുറിച്ചു.
കൊറിയന്‍ ആധിപത്യം നിലനിന്നിരുന്ന അമ്പെയ്ത്തില്‍ ഇന്ത്യയുടെ വനിതകള്‍ സമ്മര്‍ദത്തെ അതിജീവിച്ച് നേടിയ ഈ സ്വര്‍ണം ഏഷ്യാഡിലെ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നായി.

Latest News

മക്കയില്‍  ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
മക്കയില്‍ ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
October 2, 2026
 ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
October 2, 2026
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
October 2, 2026
 ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
October 2, 2026
ഫിറോസ് ചെറുകോടിന് സ്വീകരണം
ഫിറോസ് ചെറുകോടിന് സ്വീകരണം
October 2, 2026
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക്  ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക് ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
October 2, 2026
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
October 2, 2026
 ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
October 2, 2026
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
October 2, 2026
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി;  'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി; 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
October 2, 2026