അല്‍കോബാര്‍: സൗദി അറേബ്യയിലെ അല്‍കോബാര്‍ ദഹ്‌റാനില്‍ പ്രവാസിയായിരുന്ന ചാവക്കാട് കറുകമാട് സ്വദേശിക്ക് ദഹ്‌റാന്‍ ഏരിയ കെഎംസിസി ചികിത്സാ സഹായം കൈമാറി. കോവിഡ് കാലത്ത് ജോലി പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങിയ നിര്‍ദ്ധനനായ സഹപ്രവര്‍ത്തകന് ഹൃദ്രോഗ ചികിത്സയ്ക്ക് വേണ്ടി കെഎംസിസി ഏരിയ കമ്മിറ്റി സമാഹരിച്ച തുക, കടപ്പുറം അഞ്ചങ്ങാടി ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ സൗദി കിഴക്കന്‍ പ്രവിശ്യ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവ, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി. ഉമ്മര്‍ ഹാജിക്ക് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.എം. മുജീബ്, ട്രഷറര്‍ പി.എം. സെയ്ത് മുഹമ്മദ്, ഖത്തര്‍ തൃശൂര്‍ കെഎംസിസി പ്രതിനിധി ടി.ആര്‍. ഷാജഹാന്‍, അബുദാബി തൃശൂര്‍ കെഎംസിസി പ്രതിനിധി കെ.ബി. റാഫി, അഞ്ചങ്ങാടി ശാഖാ മുസ്ലിം ലീഗ് നേതാവ് കെ.എം. സെയ്ദ് മുഹമ്മദ്, അല്‍കോബാര്‍ സുബൈക്ക കെഎംസിസി പ്രതിനിധി ഹുസൈന്‍ മന്തലാംകുന്ന് എന്നിവര്‍ പങ്കെടുത്തു.
Related News