മക്ക: മക്കയിലെ ഗ്രാന്ഡ് മോസ്കില് (ഹറം പള്ളി) ചാവേര് ആക്രമണം നടന്നുവെന്ന പ്രചാരണം സൗദി അധികൃതര് തള്ളി. പള്ളിക്ക് സമീപം വഴിപോക്കരെ ശല്യപ്പെടുത്തുകയും ജനങ്ങള്ക്കിടയില് ഭീതിയും പരിഭ്രാന്തിയും പരത്തുകയും ചെയ്ത ഒരു വ്യക്തിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.
സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര് ഉടന്തന്നെ ഇടപെടുകയും നിയമനടപടികള് സ്വീകരിച്ചുകൊണ്ട് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന വാര്ത്തകള് തികച്ചും വ്യാജമാണെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില് നിന്ന് മാത്രം വിവരങ്ങള് തേടണമെന്നും അധികൃതര് പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു.
Related News