l o a d i n g

ഗൾഫ്

ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2026

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് മരണമടഞ്ഞ തമിഴ്നാട് സ്വദേശികളായ അമ്മയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകള്‍ കാര്‍ത്തിക ശ്രീ (2) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ത്യന്‍ എംബസിയുടെയും കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെ നിയമപരമായ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഗോകുല്‍ രാജാണ് ജയഭാരതിയുടെ ഭര്‍ത്താവ്. മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് സന്ദര്‍ശന വിസയില്‍ കുടുംബം സൗദിയിലെത്തിയത്. ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചന്ദനത്തിരിയില്‍ നിന്ന് തീ പടര്‍ന്ന് കാര്‍പെറ്റില്‍ ഭാഗികമായി തീപിടിക്കുകയും തുടര്‍ന്ന് മുറിയില്‍ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് ജയഭാരതിയും മകളും മരണപ്പെട്ടത്. അപകടസമയത്ത് ഗോകുല്‍ രാജ് തൊട്ടടുത്ത മുറിയില്‍ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മകളും മരണപ്പെട്ട വിവരം അദ്ദേഹം അറിയുന്നത്.

പ്രവാസി താമസയിടങ്ങളിലും വീടുകളിലും അശ്രദ്ധയും അജ്ഞതയും മൂലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് കനിവ് ജീവകാരുണ്യ വിഭാഗം കണ്‍വീനറും സാമൂഹിക പ്രവര്‍ത്തകനുമായ ഹരിലാല്‍ പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും വീടുകളില്‍ പുക അലാറം, അഗ്‌നിശമന ഉപകരണം തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കുകയും വേണം. ഒരു ചെറിയ അശ്രദ്ധ പോലും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് ബോധ്യം ഓരോ പ്രവാസി കുടുംബത്തിനും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
-ഇക്ബാല്‍ പള്ളിമുക്ക്

Latest News

മക്കയില്‍  ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
മക്കയില്‍ ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
October 2, 2026
 ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
October 2, 2026
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
October 2, 2026
 ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
October 2, 2026
ഫിറോസ് ചെറുകോടിന് സ്വീകരണം
ഫിറോസ് ചെറുകോടിന് സ്വീകരണം
October 2, 2026
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക്  ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക് ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
October 2, 2026
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
October 2, 2026
 ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
October 2, 2026
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
October 2, 2026
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി;  'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി; 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
October 2, 2026