l o a d i n g

സാംസ്കാരികം

ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം

Thumbnail
Publisher By     Staff Reporter
October 2, 2026

ജിദ്ദ: ജിദ്ദയിലെ മലയാളി പ്രവാസി കലാകാരന്‍ മാഹിന്‍ സുല്‍ത്താന്റെ ഇരുപത്തിരണ്ടോളം അക്കറലിക് ചിത്രങ്ങളുടെ പ്രദര്‍ശനം അല്‍-സലാം സെന്ററിലെ ആദം ഗാലറിയില്‍ സംഘടിപ്പിച്ചു. 'Thoughts of Failure' എന്ന പേരില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ചിത്രപ്രദര്‍ശനം നടന്നത്.

ആര്‍ട്ട് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഡോ. ഷിബു തിരുവനന്തപുരം നിര്‍വഹിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധി കലാസ്വാദകരും വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പ്രദര്‍ശനം സന്ദര്‍ശിച്ചു.

തന്റെ ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവുസമയങ്ങള്‍ പ്രയോജനപ്പെടുത്തി മാഹിന്‍ സുല്‍ത്താന്‍ ഒരുക്കിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വ്യക്തിപരമായ ചിന്തകളും ജീവിതാനുഭവങ്ങളും വ്യത്യസ്ത നിറങ്ങളിലൂടെയും രൂപങ്ങളിലൂടെയും ആവിഷ്‌കരിച്ച ചിത്രങ്ങള്‍ സന്ദര്‍ശകരുടെ ശ്രദ്ധ നേടി. പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണവും ലഭിച്ചു.

യാഹിയ, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനത്തിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നത്. നവാഫ്, ഒമര്‍ ബദിഗൈഷി, സബാഹ് ന്യൂസ് പ്രതിനിധികള്‍, ആര്‍ട്ടിസ്റ്റ് മഹ, ഗാലറി മാനേജര്‍ യഹിയ, മാനേജര്‍ നെയ്ല്‍ , ഓര്‍ഗനൈസര്‍ മുഹമ്മദ് തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി. യൂറോപ്യന്‍ യൂണിയന്‍ ഗുഡ്വില്‍ അംബാസഡര്‍ അബ്ദുല്ല അസി അല്‍ ഹര്‍ബി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും കലാപ്രവര്‍ത്തനത്തിന് സമയം കണ്ടെത്തി മാഹിന്‍ സുല്‍ത്താന്‍ ഒരുക്കിയ ചിത്രങ്ങള്‍ ജിദ്ദയിലെ കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. പ്രവാസി സമൂഹത്തിലെ കലാപ്രതിഭകള്‍ക്ക് കൂടുതല്‍ വേദികള്‍ ഒരുക്കേണ്ടതിന്റെ പ്രസക്തിയും പ്രദര്‍ശനം ചൂണ്ടിക്കാട്ടുന്നതായി സംഘാടകര്‍ പറഞ്ഞു.

Latest News

മക്കയില്‍  ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
മക്കയില്‍ ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
October 2, 2026
 ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
October 2, 2026
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
October 2, 2026
 ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
October 2, 2026
ഫിറോസ് ചെറുകോടിന് സ്വീകരണം
ഫിറോസ് ചെറുകോടിന് സ്വീകരണം
October 2, 2026
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക്  ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക് ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
October 2, 2026
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
October 2, 2026
 ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
October 2, 2026
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
October 2, 2026
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി;  'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി; 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
October 2, 2026