l o a d i n g

ഇന്ത്യ

സമരത്തിന് ഇറങ്ങി മുഖ്യമന്ത്രി, നടപടി തിരുത്തി ഇലക്ഷന്‍ കമ്മീഷന്‍

Thumbnail
Publisher By     Staff Reporter
October 2, 2026

ബെംഗളൂരു: കര്‍ണാടകയിലെ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതോടെ നടപടികള്‍ പുനഃപരിശോധിക്കാന്‍ തയാറായി ഇലക്ഷന്‍ കമ്മീഷന്‍. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും അഞ്ചു മണിക്കൂറോളം ഇലക്ടറുടെ ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി എ7 അപേക്ഷകള്‍ കൂട്ടത്തോടെ സമര്‍പ്പിച്ചതായി ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തില്‍ എഫ്.ഐ.ആറും സമയബന്ധിതമായ അന്വേഷണവും വേണമെന്നായിരുന്നു ആവശ്യം.
തുടര്‍ന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വി. അന്ബുകുമാര്‍ സംസ്ഥാനത്തെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഫോം-6, 6 എ, 7, 8 എന്നിവയില്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങളോ വ്യാജ പ്രഖ്യാപനങ്ങളോ നല്‍കിയതായി കണ്ടെത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷയാണ് ഫോം-7. കര്‍ണാടകയിലെ എസ്.ഐ.ആര്‍ നടപടിക്കിടെ വിവിധ മണ്ഡലങ്ങളില്‍ വലിയ തോതില്‍ എ7 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിലേറെയും ന്യൂനപക്ഷ സമുദായംഗങ്ങളുടേതാണ്. ബെളഗാവി നോര്‍ത്തില്‍ ഏകദേശം 3,000, മുദിഗെരെയില്‍ 6,259, ഭാല്‍കിയില്‍ 2,285, ബാബലേശ്വറില്‍ 1,373 അപേക്ഷകള്‍ ലഭിച്ചതായി ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
ചില അപേക്ഷകളില്‍ വോട്ടര്‍മാരുടെ പേരുകളും നമ്പറുകളും മുന്‍കൂട്ടി പ്രിന്റ് ചെയ്തിരുന്നു. ഈ വിവരങ്ങള്‍ എവിടെനിന്നാണ് ലഭിച്ചതെന്നും ആരാണ് അപേക്ഷകള്‍ തയ്യാറാക്കി വിതരണം ചെയ്തതെന്നും അന്വേഷിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. ചില മണ്ഡലങ്ങളില്‍ അപേക്ഷകള്‍ പിന്നീട് പിന്‍വലിച്ചതായും അദ്ദേഹം ആരോപിച്ചു.

Latest News

മക്കയില്‍  ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
മക്കയില്‍ ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
October 2, 2026
 ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
October 2, 2026
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
October 2, 2026
 ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
October 2, 2026
ഫിറോസ് ചെറുകോടിന് സ്വീകരണം
ഫിറോസ് ചെറുകോടിന് സ്വീകരണം
October 2, 2026
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക്  ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക് ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
October 2, 2026
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
October 2, 2026
 ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
October 2, 2026
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
October 2, 2026
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി;  'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി; 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
October 2, 2026