l o a d i n g

കേരള

ലോകത്തിലെ ആദ്യ 'ട്രൈബല്‍ യൂണിവേഴ്‌സിറ്റി' വയനാട്ടില്‍ യാഥാര്‍ത്ഥ്യമാക്കും -മുഖ്യമന്ത്രി വി.ഡി. സതീശന്‍

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
October 2, 2026

കൊച്ചി: വയനാട് കേന്ദ്രമാക്കി പുതിയ ആശയങ്ങളോടെ ലോകത്തിലെ പ്രഥമ 'ട്രൈബല്‍ യൂണിവേഴ്‌സിറ്റി' യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രസ്താവിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ തനതായ കലകളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ട്രൈബല്‍ ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും. മുന്‍തലമുറകള്‍ അനുഭവിച്ച പ്രയാസങ്ങള്‍ മറികടന്ന് പുതിയ തലമുറ പഠിച്ച് മിടുക്കരായി മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരണമെന്നും, അവരെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാന്ധി ജയന്തി ദിനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പുതുയുഗ വഴിയില്‍ നാം ഉയരുന്നു നാടുണരുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ പക്ഷാചരണം നടക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം ഇനിമേല്‍ ഒരു വഴിപാട് പോലെയായിരിക്കില്ല. അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൃത്യമായി നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ലൈഫ് പദ്ധതി വഴി പട്ടികവിഭാഗങ്ങള്‍ക്ക് വീടുകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇവര്‍ക്കായി പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും. അര്‍ഹരായ എല്ലാ ഭവനരഹിതര്‍ക്കും തുക വര്‍ദ്ധിപ്പിച്ചു നല്‍കി വീട് ഉറപ്പാക്കും. കൂടാതെ, ഭൂരഹിതരായ മുഴുവന്‍ പട്ടികവിഭാഗക്കാര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനായി വരും നിയമസഭാ സമ്മേളനത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണവും നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സംസ്ഥാന ബജറ്റില്‍ തുക ചുരുക്കേണ്ടി വന്നപ്പോഴും പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ടില്‍ ഒരു രൂപ പോലും കുറവു വരുത്തിയില്ല. 500 കോടി രൂപ അഡീഷണലായി അനുവദിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റും സ്‌കോളര്‍ഷിപ്പുകളും ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പ്രൊഫഷണല്‍ കോഴ്‌സുകളിലടക്കം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. ഇതിനായി എത്ര കോടി രൂപ ആവശ്യമായി വന്നാലും ധനകാര്യ വകുപ്പ് മുന്‍കൂറായി അനുവദിക്കുമെന്നും വിദ്യാഭ്യാസം സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികള്‍ ഈ മാസം ഒമ്പതാം തീയതി പൂര്‍ത്തിയാവുകയാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ഏറ്റെടുത്ത 100 ശതമാനം പരിപാടികളും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ വിവിധ ക്ഷേമ പദ്ധതികളുടെ വിതരണവും ആദരിക്കലും നടന്നു. പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതി പ്രകാരം ജോലി ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹൈബി ഈഡന്‍ എം പി ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. കെ എസ് ബി സി ഡി യുടെ സി ഡി എസ് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം, 2025-26 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഒബിസി വിദ്യാര്‍ഥികള്‍ക്കുളള അവാര്‍ഡ് വിതരണം. എന്നിവയും നടന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി,
എം.എല്‍.എ-മാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ വി.ആര്‍. സുധീര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

മക്കയില്‍  ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
മക്കയില്‍ ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം: അറസ്റ്റിലായ യുവാവ് പരിഭ്രാന്തി പരത്തിയെന്ന് സൗദി അധികൃതര്‍
October 2, 2026
 ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
ഫ്‌ലൈ ദുബായ് വിമാന ആക്രമണം: കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപും നെതന്യാഹുവും
October 2, 2026
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
October 2, 2026
 ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
ജിദ്ദയില്‍ മാഹിന്‍ സുല്‍ത്താന്റെ 'Thoughts of Failure' ചിത്രപ്രദര്‍ശനം
October 2, 2026
ഫിറോസ് ചെറുകോടിന് സ്വീകരണം
ഫിറോസ് ചെറുകോടിന് സ്വീകരണം
October 2, 2026
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക്  ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
ജിദ്ദ ഇഫത്ത് സര്‍വകലാശാലക്ക് ചരിത്രനേട്ടം: ഗള്‍ഫില്‍ NECHE അംഗീകാരം നേടുന്ന ആദ്യ സര്‍വകലാശാല
October 2, 2026
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
ഡോ. തന്യ സ്‌കിന്‍ കെയര്‍ സൗദി വിപണിയില്‍; ഉല്‍പ്പന്നങ്ങള്‍ ലുലുവിലും ഓണ്‍ലൈനിലും ലഭ്യമാകും
October 2, 2026
 ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
ദഹ്‌റാന്‍ കെഎംസിസി ചികിത്സാ സഹായം കൈമാറി
October 2, 2026
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
ബുറൈദയില്‍ പുകശ്വസിച്ച് മരിച്ച അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
October 2, 2026
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി;  'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി; 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം
October 2, 2026