l o a d i n g

ഗൾഫ്

സൗദിക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക; കൊല്ലപ്പെട്ടവരില്‍ യു.എസ് പൗരനും

Thumbnail
Publisher By     Staff Reporter
October 11, 2026

വാഷിംഗ്ടണ്‍: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഹൂതി ഭീകരര്‍ നടത്തിയ മാരകമായ മിസൈല്‍ ആക്രമണം ഉള്‍പ്പെടെ സൗദി അറേബ്യയ്ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശക്തമായി അപലപിച്ചു. ഒരു അമേരിക്കന്‍ പൗരന്‍ ഉള്‍പ്പെടെ 12 പേരുടെ ജീവനാണ് ശനിയാഴ്ചത്തെ ആക്രമണത്തില്‍ പൊലിഞ്ഞത്.

'ഒരു യു.എസ് പൗരന്‍ ഉള്‍പ്പെടെ നിരവധി നിരപരാധികളുടെ ജീവനെടുത്ത റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണം ഉള്‍പ്പെടെ സൗദി അറേബ്യയ്ക്ക് നേരെ ഭീകര സംഘടനയായ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ അമേരിക്ക ശക്തമായി അപലപിക്കുന്നു,' റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു.

'ഏറെ അപലപനീയമായ ഈ ആക്രമണങ്ങള്‍ നിരപരാധികളായ സാധാരണക്കാരുടെ ജീവന് ഭീകരര്‍ നല്‍കുന്ന വിലയില്ലായ്മയാണ് കാണിക്കുന്നത്. ഇത് ഉടനടി അവസാനിപ്പിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കുമുള്ള പിന്തുണ ആവര്‍ത്തിച്ച റൂബിയോ, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും വ്യക്തമാക്കി.

ശനിയാഴ്ചത്തെ ആക്രമണത്തില്‍ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശികളും അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ഫലസ്തീന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവിലിയന്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഗുരുതരമായി പരിക്കേറ്റവര്‍ ഉള്‍പ്പെടെ 309 പേര്‍ ചികിത്സയിലാവുകയും ചെയ്തിട്ടുണ്ട്.

റിയാദിലെ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഈ ആക്രമണം യുദ്ധക്കുറ്റമാണെന്ന് യെമനിലെ സഖ്യസേന പ്രതികരിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് അനുസൃതമായി ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും സഖ്യസേന വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
October 22, 2026
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
October 22, 2026
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
October 22, 2026
റിസാ–ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്
റിസാ–ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്
October 22, 2026
വിദ്യാഭ്യാസം മനുഷ്യനെ നേരിന്റെ പക്ഷത്ത് ഉറപ്പിച്ചുനിർത്താനുതകുന്നതാകണം: മന്ത്രി കെ.എം.ഷാജി
വിദ്യാഭ്യാസം മനുഷ്യനെ നേരിന്റെ പക്ഷത്ത് ഉറപ്പിച്ചുനിർത്താനുതകുന്നതാകണം: മന്ത്രി കെ.എം.ഷാജി
October 22, 2026
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, നെസ്‌ലെക്കും ആബട്ടിനും നോട്ടീസ്
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, നെസ്‌ലെക്കും ആബട്ടിനും നോട്ടീസ്
October 22, 2026
ലുലു സ്വിഫ്റ്റ് സ്റ്റോര്‍ ജിദ്ദയിലും ; സൗദിയിലെ ആറാമത്തെ സ്വിഫ്റ്റ് സ്റ്റോര്‍ ഹംദാനിയയിലെ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ തുറന്നു
ലുലു സ്വിഫ്റ്റ് സ്റ്റോര്‍ ജിദ്ദയിലും ; സൗദിയിലെ ആറാമത്തെ സ്വിഫ്റ്റ് സ്റ്റോര്‍ ഹംദാനിയയിലെ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ തുറന്നു
October 22, 2026
യുദ്ധസാഹചര്യം:  ഉംറ തീര്‍ത്ഥാടകരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യന്‍ എംബസി
യുദ്ധസാഹചര്യം: ഉംറ തീര്‍ത്ഥാടകരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യന്‍ എംബസി
October 22, 2026
തബൂക്ക് ഇസ്ലാഹി സെന്റര്‍ തര്‍ബിയ്യത്ത് സംഗമം ഇന്ന്
തബൂക്ക് ഇസ്ലാഹി സെന്റര്‍ തര്‍ബിയ്യത്ത് സംഗമം ഇന്ന്
October 22, 2026
 തൊടിയൂരിന്റെ വഖഫ് ബോര്‍ഡ് അംഗത്വ രാജി ഹൈക്കോടതി കേസ് തീര്‍പ്പായ ശേഷം മാത്രം
തൊടിയൂരിന്റെ വഖഫ് ബോര്‍ഡ് അംഗത്വ രാജി ഹൈക്കോടതി കേസ് തീര്‍പ്പായ ശേഷം മാത്രം
October 22, 2026