l o a d i n g

ഗൾഫ്

ഫലസ്തീനില്‍ തിരഞ്ഞെടുപ്പ് 2027 സെപ്റ്റംബര്‍ 11-ലേക്ക് മാറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 11, 2026

റാമല്ല: ഫലസ്തീനില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ 2027 സെപ്റ്റംബര്‍ 11-ലേക്ക് മാറ്റി വെച്ചുകൊണ്ട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഉത്തരവിറക്കി. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള കടുത്ത നിയന്ത്രണങ്ങളും നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്താണ് നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയില്‍ മാറ്റം വരുത്തിയത്.

പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വഫ' റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഫലസ്തീന്‍ രാഷ്ട്രത്തലവനെയും ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഒരേസമയം നടക്കും. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാം. 2026 നവംബര്‍ 28-ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്ന ഉത്തരവ് പുതിയ പ്രഖ്യാപനത്തോടെ റദ്ദാക്കപ്പെട്ടു.

പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ ഫലസ്തീന്‍ രാഷ്ട്രീയ വിഭാഗങ്ങളുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ തടസ്സങ്ങള്‍ കാരണം നിലവിലെ തീയതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന കാര്യത്തില്‍ ദേശീയ തലത്തില്‍ പൊതുസമ്മതി രൂപപ്പെട്ടിരുന്നു.

സ്വതന്ത്രവും നീതിയുക്തവും പങ്കാളിത്തമുള്ളതുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അനുയോജ്യമായ രാഷ്ട്രീയ, സുരക്ഷാ അന്തരീക്ഷം പ്രദേശത്ത് ഉണ്ടാകേണ്ടതുണ്ടെന്ന് ഫലസ്തീന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പുതിയ സമയക്രമം പ്രഖ്യാപിച്ചെങ്കിലും, തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രദേശത്തെ അപ്പോഴത്തെ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
October 22, 2026
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
October 22, 2026
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
October 22, 2026
റിസാ–ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്
റിസാ–ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്
October 22, 2026
വിദ്യാഭ്യാസം മനുഷ്യനെ നേരിന്റെ പക്ഷത്ത് ഉറപ്പിച്ചുനിർത്താനുതകുന്നതാകണം: മന്ത്രി കെ.എം.ഷാജി
വിദ്യാഭ്യാസം മനുഷ്യനെ നേരിന്റെ പക്ഷത്ത് ഉറപ്പിച്ചുനിർത്താനുതകുന്നതാകണം: മന്ത്രി കെ.എം.ഷാജി
October 22, 2026
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, നെസ്‌ലെക്കും ആബട്ടിനും നോട്ടീസ്
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, നെസ്‌ലെക്കും ആബട്ടിനും നോട്ടീസ്
October 22, 2026
ലുലു സ്വിഫ്റ്റ് സ്റ്റോര്‍ ജിദ്ദയിലും ; സൗദിയിലെ ആറാമത്തെ സ്വിഫ്റ്റ് സ്റ്റോര്‍ ഹംദാനിയയിലെ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ തുറന്നു
ലുലു സ്വിഫ്റ്റ് സ്റ്റോര്‍ ജിദ്ദയിലും ; സൗദിയിലെ ആറാമത്തെ സ്വിഫ്റ്റ് സ്റ്റോര്‍ ഹംദാനിയയിലെ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ തുറന്നു
October 22, 2026
യുദ്ധസാഹചര്യം:  ഉംറ തീര്‍ത്ഥാടകരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യന്‍ എംബസി
യുദ്ധസാഹചര്യം: ഉംറ തീര്‍ത്ഥാടകരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി ഇന്ത്യന്‍ എംബസി
October 22, 2026
തബൂക്ക് ഇസ്ലാഹി സെന്റര്‍ തര്‍ബിയ്യത്ത് സംഗമം ഇന്ന്
തബൂക്ക് ഇസ്ലാഹി സെന്റര്‍ തര്‍ബിയ്യത്ത് സംഗമം ഇന്ന്
October 22, 2026
 തൊടിയൂരിന്റെ വഖഫ് ബോര്‍ഡ് അംഗത്വ രാജി ഹൈക്കോടതി കേസ് തീര്‍പ്പായ ശേഷം മാത്രം
തൊടിയൂരിന്റെ വഖഫ് ബോര്‍ഡ് അംഗത്വ രാജി ഹൈക്കോടതി കേസ് തീര്‍പ്പായ ശേഷം മാത്രം
October 22, 2026