l o a d i n g

കായികം

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

Thumbnail
Publisher By     Staff Reporter
October 13, 2026

റിയാദ്: പോര്‍ചുഗല്‍ ദേശീയ ടീമില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതിന്റെ നിരാശ വകവെക്കാതെ അന്നസര്‍ ജഴ്‌സിയില്‍ തിളങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസ്‌റിന് വിജയം. ഉസ്‌ബെക്കിസ്ഥാനിലെ നെഫ്ചി ഫെര്‍ഗാനയെ 3-1നാണ് സൗദി ക്ലബ് തോല്‍പ്പിച്ചത്. റൊണാള്‍ഡോയുടെ കരിയറിലെ 981ാം ഗോളായിരുന്നു മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്ന്. ആയിരം കരിയര്‍ ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്ക് ഇനി 19 ഗോളുകള്‍ മാത്രം അകലം.
റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കില്‍ നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. അപകടസാധ്യത ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചതോടെയാണ് മത്സരം നടത്തിയത്.
33ാം മിനിറ്റില്‍ ആഞ്ചലോ ഗബ്രിയേലാണ് അല്‍ നസ്‌റിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 42ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോള്‍ ലീഡ് രണ്ടാക്കി. അയ്മന്‍ യഹ്യയുടെ നീക്കത്തിനൊടുവിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം പന്ത് വലയിലെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലിഷര്‍ ഒഡിലോവ് നെഫ്ചിക്കായി ഒരു ഗോള്‍ മടക്കി. ഇതോടെ മത്സരം ആവേശകരമായി. എന്നാല്‍ 78ാം മിനിറ്റില്‍ നെഫ്ചി താരം അന്‍വര്‍ജോന്‍ ഗോഫുറോവിന്റെ സെല്‍ഫ് ഗോള്‍ അല്‍ നസ്‌റിന്റെ ലീഡ് വീണ്ടും രണ്ടാക്കി. പിന്നീട് തിരിച്ചുവരവിന് അവസരം നല്‍കാതെ സൗദി ടീം വിജയം ഉറപ്പിച്ചു.
41ാം വയസ്സിലും ഗോളടിച്ചുകൊണ്ടിരിക്കുന്ന റൊണാള്‍ഡോയുടെ കരിയറിലെ 981ാം ഗോളാണിത്. 2023 ജനുവരിയില്‍ അല്‍ നസ്‌റിലെത്തിയശേഷം ക്ലബിനായി നേടിയ ഗോളുകളുടെ എണ്ണം 134 ആയി ഉയര്‍ന്നു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അല്‍ ഐനോട് 0-4ന് തോറ്റ അല്‍ നസ്‌റിന് ഈ വിജയം തിരിച്ചുവരവിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും നിര്‍ണായകമാണ്. റൊണാള്‍ഡോ ഗോളെണ്ണത്തില്‍ നാലക്കം തികക്കാനൊരുങ്ങുമ്പോള്‍ ഓരോ മത്സരവും ആരാധകര്‍ക്ക് ആവേശമായി മാറുകയാണ്.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026