l o a d i n g

ഗൾഫ്

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

Thumbnail
Publisher By     Staff Reporter
October 13, 2026

റിയാദ്: ഹൂതി ആക്രമണങ്ങള്‍ തുടരുന്ന സൗദി അറേബ്യയില്‍, സമീപകാല സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് അമേരിക്കന്‍ പൗരന്മാര്‍ കസ്റ്റഡിയിലായതായി റിയാദിലെ യു.എസ് എംബസി അറിയിച്ചു. എന്നാല്‍ എത്ര പേരാണ് അറസ്റ്റിലായതെന്ന് എംബസി വ്യക്തമാക്കിയിട്ടില്ല.

ആക്രമണങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനം, മിസൈലുകളോ ഡ്രോണുകളോ പതിച്ച സ്ഥലങ്ങള്‍ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമനടപടികള്‍ക്ക് കാരണമാകുമെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് യു.എസ് വിഷന്‍ ഓര്‍മ്മിപ്പിച്ചു.

കൂടാതെ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായി ഭരണകൂട ജീവനക്കാര്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യു.എസ് പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതിനിടെ, ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളില്‍ ശനിയാഴ്ച കൊല്ലപ്പെട്ട 13 പേര്‍ ഉള്‍പ്പെടെ 18 പേര്‍ മരണപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു