l o a d i n g

കേരള

ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2026

കൊച്ചി: ജര്‍മനിയിലെ ബോഹും നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സിവിന്‍ ജോണിയുടെയും കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലിയുടെയും മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ചു.

മൃതദേഹങ്ങള്‍ ബന്ധുക്കളും, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍് പൗളി, ജനപ്രതിനിധികള്‍, നോര്‍ക്ക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ആലുവയിലെ സി എ ആശുപത്രിയില്‍ എത്തിച്ച് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സിവിന്റെ മൃതദേഹം രാവിലെ 6.30 ഓടെ കാലടി മാണിക്ക മംഗലത്തെ തോട്ടകത്തുള്ള ഭവനത്തില്‍ എത്തിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടില്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം മാണിക്ക മംഗലം സെന്റ് റോക്കീസ് പള്ളിയില്‍ സംസ്‌ക്കാരം നടത്തും.

അപകടത്തില്‍ മരിച്ച കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സിവിനും അഞ്ജലിക്കുമൊപ്പം തീപ്പിടിത്തത്തില്‍ പുക ശ്വസിച്ച് ജീവന്‍ നഷ്ടപ്പെട്ട ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം ഇന്ന് രാത്രി 8.15 ന് നെടുമ്പാശ്ശേരിയില്‍ എത്തിക്കും.

Latest News

ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
October 23, 2026
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
October 23, 2026
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും  അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
October 23, 2026
ഡല്‍ഹി കോര്‍പറേഷനില്‍  കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
ഡല്‍ഹി കോര്‍പറേഷനില്‍ കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
October 23, 2026
നിയുക്ത ഗവര്‍ണര്‍ എത്തി, ചുമതല ഏറ്റെടുക്കും മുമ്പ് വിവാദ നിര്‍ദേശം
നിയുക്ത ഗവര്‍ണര്‍ എത്തി, ചുമതല ഏറ്റെടുക്കും മുമ്പ് വിവാദ നിര്‍ദേശം
October 23, 2026
ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ കവര്‍ച്ച, ബി.ജെ.പി നേതാവ് കീഴടങ്ങി
ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ കവര്‍ച്ച, ബി.ജെ.പി നേതാവ് കീഴടങ്ങി
October 23, 2026
ടിബറ്റില്‍ വന്‍ ഭൂചലനം, മരണ സംഖ്യ കൂടുന്നു
ടിബറ്റില്‍ വന്‍ ഭൂചലനം, മരണ സംഖ്യ കൂടുന്നു
October 23, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
October 22, 2026
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
October 22, 2026
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
October 22, 2026