l o a d i n g

സാംസ്കാരികം

സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2026

ജിദ്ദ: അക്ഷരം വായനവേദി സംഘടിപ്പിച്ച 'നാട്ടുവഴി' എന്ന സര്‍ഗവസന്തം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. കവിതയും കഥയും ഗാനങ്ങളും പ്രമുഖ കവികളുടെ രചനകളുടെ ആലാപനവുമെല്ലാം കോര്‍ത്തിണക്കിയ ചടങ്ങ്, പ്രവാസലോകത്ത് മലയാള തനിമയുടെ വീണ്ടെടുപ്പായി മാറി.

അരുവി മോങ്ങം, ജസീന ബഷീര്‍, അമീന ബഷീര്‍ എന്നിവര്‍ ആശയസമ്പുഷ്ടവും കാലികപ്രസക്തവുമായ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. മലയാളത്തിന്റെ പ്രിയകവികളായ സുഗതകുമാരി, വൈലോപ്പിള്ളി എന്നിവരുടെ ശ്രദ്ധേയമായ കവിതകള്‍ ആലപിച്ചുകൊണ്ട് അബ്ദുലതീഫ് കരിങ്ങനാടും സി.എച്ച്. ബഷീറും സദസ്സിന് നവ്യാനുഭവമേകി.

അന്‍വര്‍ വണ്ടൂര്‍, ശിഹാബ് കരുവാരക്കുണ്ട്, റജിയ വീരാന്‍, എം. അഷ്‌റഫ് എന്നിവര്‍ തങ്ങള്‍ രചിച്ച കഥകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സല്‍ജാസ്, നൗഷാദ് വണ്ടൂര്‍, സക്കീര്‍ ഹുസൈന്‍, ഡോ. മുഹമ്മദ് ഹാരിസ് എന്നിവര്‍ അവതരിപ്പിച്ച ജനപ്രിയ മലയാള ഗാനങ്ങള്‍ ചടങ്ങിന് മാറ്റ് കൂട്ടി. കഥയും കവിതയും സംഗീതവും സമന്വയിപ്പിച്ച 'നാട്ടുവഴി' പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ചടങ്ങില്‍ എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ശംനാട് സ്വാഗതവും ലിയാന പ്രാര്‍ത്ഥനാഗീതവും ആലപിച്ചു.

Latest News

ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
October 23, 2026
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
October 23, 2026
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും  അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
October 23, 2026
ഡല്‍ഹി കോര്‍പറേഷനില്‍  കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
ഡല്‍ഹി കോര്‍പറേഷനില്‍ കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
October 23, 2026
നിയുക്ത ഗവര്‍ണര്‍ എത്തി, ചുമതല ഏറ്റെടുക്കും മുമ്പ് വിവാദ നിര്‍ദേശം
നിയുക്ത ഗവര്‍ണര്‍ എത്തി, ചുമതല ഏറ്റെടുക്കും മുമ്പ് വിവാദ നിര്‍ദേശം
October 23, 2026
ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ കവര്‍ച്ച, ബി.ജെ.പി നേതാവ് കീഴടങ്ങി
ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ കവര്‍ച്ച, ബി.ജെ.പി നേതാവ് കീഴടങ്ങി
October 23, 2026
ടിബറ്റില്‍ വന്‍ ഭൂചലനം, മരണ സംഖ്യ കൂടുന്നു
ടിബറ്റില്‍ വന്‍ ഭൂചലനം, മരണ സംഖ്യ കൂടുന്നു
October 23, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
October 22, 2026
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
October 22, 2026
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
October 22, 2026