l o a d i n g

ഗൾഫ്

ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2026


റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഒലയ്യ ഏരിയയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം 'ആര്‍പ്പോ 2026' പ്രൗഢഗംഭീരമായി അരങ്ങേറി. റിയാദിലെ ഷോല മാളില്‍ നടന്ന ആഘോഷം പ്രവാസി മലയാളികള്‍ക്ക് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഓണപ്പെരുമയും വിളിച്ചോതുന്ന വേദിയായി മാറി.

മാവേലിയും തിരുവാതിരയും തെയ്യവും പരുന്താട്ടവും നാടന്‍പാട്ടുകളും വയലിന്‍-കീബോര്‍ഡ് ഫ്യൂഷനും ഡി.ജെ സംഗീതവും ആഘോഷത്തിന് മിഴിവേകി. പൂക്കളവും ഊഞ്ഞാലും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ മാറ്റ് കൂട്ടി. കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാ-കായിക പരിപാടികള്‍ കാണികള്‍ക്ക് വേറിട്ട അനുഭവമായി.

വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സതീഷ് കുമാര്‍ വളവില്‍ ഉദ്ഘാടനം ചെയ്തു. ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ നിജിത് ആമുഖപ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുനില്‍, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, സെബിന്‍ ഇഖ്ബാല്‍, സുരേന്ദ്രന്‍ കൂട്ടായി, കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, മുഖ്യ സ്‌പോണ്‍സറായ ആയുര്‍ ഫിസിയോതെറാപ്പി സെന്റര്‍ സി.ഇ.ഒ. ഷൈജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങള്‍, കേളി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സാറ്റ്‌കോ എം.ഡി. കരീം പൈങ്ങോട്ടൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഒലയ്യ ഏരിയ സെക്രട്ടറി നൗഫല്‍ യു.സി. സ്വാഗതവും കുടുംബവേദി സെക്രട്ടറി ഷഹീബ നന്ദിയും പറഞ്ഞു.

കേളി ഒലയ്യ ഏരിയയിലെയും കുടുംബവേദിയിലെയും മറ്റു ഏരിയകളിലെയും അംഗങ്ങളുടെ സജീവ പങ്കാളിത്തം ആഘോഷത്തെ അവിസ്മരണീയമാക്കി.

Latest News

ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
October 23, 2026
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
October 23, 2026
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും  അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
October 23, 2026
ഡല്‍ഹി കോര്‍പറേഷനില്‍  കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
ഡല്‍ഹി കോര്‍പറേഷനില്‍ കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
October 23, 2026
നിയുക്ത ഗവര്‍ണര്‍ എത്തി, ചുമതല ഏറ്റെടുക്കും മുമ്പ് വിവാദ നിര്‍ദേശം
നിയുക്ത ഗവര്‍ണര്‍ എത്തി, ചുമതല ഏറ്റെടുക്കും മുമ്പ് വിവാദ നിര്‍ദേശം
October 23, 2026
ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ കവര്‍ച്ച, ബി.ജെ.പി നേതാവ് കീഴടങ്ങി
ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ കവര്‍ച്ച, ബി.ജെ.പി നേതാവ് കീഴടങ്ങി
October 23, 2026
ടിബറ്റില്‍ വന്‍ ഭൂചലനം, മരണ സംഖ്യ കൂടുന്നു
ടിബറ്റില്‍ വന്‍ ഭൂചലനം, മരണ സംഖ്യ കൂടുന്നു
October 23, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു; അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണ മുന്നറിയിപ്പുമായി ഇറാന്‍
October 22, 2026
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
October 22, 2026
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
ഗ്രീന്‍ റിയാദ് പദ്ധതി ലക്ഷ്യത്തിലേക്ക്; റിയാദിലെ മൂന്ന് പ്രധാന പാര്‍ക്കുകളുടെ നിര്‍മ്മാണം 85 ശതമാനത്തിലധികം പൂര്‍ത്തിയായി
October 22, 2026