അമ്മാന്‍- ജോര്‍ദാനിലെ കരാക് പ്രവിശ്യയിലെ ഹമൂദ് ഗ്രാമത്തിലെ ക്രൈസ്തവ പള്ളിയില്‍ ആക്രമണം നടത്തിയ ഭീകരരെ ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന പിടികൂടി. വിജനമായ വീട്ടില്‍ ഒളിച്ചിരുന്ന മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന കീഴടക്കിയത്. കീഴടങ്ങാന്‍ വിസമ്മതിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത പ്രതികളെ വെടിവെച്ച് വീഴ്ത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് ജോര്‍ദാന്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.
ജോയിന്റ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍, റെയ്ഡ് ടീമുകള്‍ അടങ്ങുന്ന സംയുക്ത സുരക്ഷാ ഏജന്‍സികളാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് സുരക്ഷാ സേനയ്ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് കസേന തിരിച്ചടിക്കുകയായിരുന്നെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ മൂന്ന് പ്രതികളെയും കീഴടക്കാന്‍ സാധിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കുകളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ ഒളിച്ചിരുന്ന കേന്ദ്രത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ നിരവധി തോക്കുകളും മറ്റ് മാരകായുധങ്ങളും സൈനിക ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Related News