l o a d i n g

കായികം

ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ

-മെസ്സിയുടെ 2012ലെ റെക്കോര്‍ഡ് കടന്ന് ക്രിസ്റ്റ്യാനോയുടെ 2008 സീസണ്‍

Thumbnail
Publisher By     Staff Reporter
October 29, 2026



ലണ്ടന്‍: ബാലന്‍ദോര്‍ നേടിയ കളിക്കാരുടെ മികച്ച സീസണ്‍ തമ്മിലുള്ള മത്സരത്തില്‍ ലിയണല്‍ മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. ബാലന#്‌ദോര്‍ ലഭിച്ച കളിക്കാരുടെ അതാത് സീസണുകള്‍ പരിഗണിച്ച് യുവേഫയും ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനും ആരാധകര്‍ക്കായി നടത്തിയ വോട്ടെടുപ്പില്‍ ക്രിസ്റ്റ്യാനോയുടെ 2008 ലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയുള്ള സീസണാണ് വിജയിച്ചത്. ലിയണല്‍ മെസ്സിയുടെ ബാഴ്‌സലോണയിലെ 2012 സീസണിനെയാണ് ക്രിസ്റ്റ്യാനോ മറികടന്നത്.
ബലോണ്‍ ദോര്‍ പുരസ്‌കാരം നേടിയ താരങ്ങളുടെ മികച്ച സീസണ്‍ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ആദ്യത്തെ ബി.ഒ.എ.ടി (ബാലന്‍ദോര്‍ ഓഫ് ഓള്‍ടൈം) ആരാധക വോട്ടെടുപ്പിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 2008ല്‍ നടത്തിയ പ്രകടനമാണ് ആരാധകര്‍ തിരഞ്ഞെടുത്തത്. മെസ്സിയുടെ 2012ലെ റെക്കോര്‍ഡ് നേട്ടങ്ങള്‍ നിറഞ്ഞ സീസണിനാണ് രണ്ടാം സ്ഥാനം.
2007-08 സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 42 ഗോളുകള്‍ നേടിയ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പ്രീമിയര്‍ ലീഗില്‍ മാത്രം 31 ഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.
ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും റൊണാള്‍ഡോ ഗോള്‍ നേടി. മോസ്‌കോയില്‍ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് യുനൈറ്റഡ് കിരീടം ഉറപ്പിച്ചത്. ഈ പ്രകടനങ്ങളാണ് റൊണാള്‍ഡോയ്ക്ക് 2008ലെ ആദ്യ ബലോണ്‍ ദോര്‍ പുരസ്‌കാരം നേടിക്കൊടുത്തത്. പിന്നീട് 2013, 2014, 2016, 2017 വര്‍ഷങ്ങളിലും പുരസ്‌കാരം നേടി.
മെസ്സിയുടെ 91 ഗോളുകള്‍ നിറഞ്ഞ വര്‍ഷം രണ്ടാമതെത്തി. 2012ല്‍ ബാഴ്‌സലോണയ്ക്കും അര്‍ജന്റീനയ്ക്കുമായി മെസ്സി നേടിയത് 91 ഗോളുകളാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ക്ലബ്ബിനും ദേശീയ ടീമിനുമായി ഇത്രയധികം ഗോളുകള്‍ നേടിയത് ഫുട്‌ബോള്‍ ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിഗത നേട്ടങ്ങളിലൊന്നാണ്.
എട്ട് ബലോണ്‍ ദോര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് മെസ്സി. 2012ലെ പ്രകടനത്തിനു പുറമെ 2023, 2015, 2011, 2009 വര്‍ഷങ്ങളിലെ സീസണുകളും ആദ്യ പത്തില്‍ ഇടം നേടി.
റൊണാള്‍ഡോയുടെ അഞ്ച് സീസണുകളും മെസ്സിയുടെ അഞ്ച് സീസണുകളുമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്. മറ്റ് പ്രമുഖ താരങ്ങളൊന്നും പട്ടികയില്‍ ഇടം നേടിയില്ല.
ബി.ഒ.എ.ടി ആദ്യ പത്ത്
1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - 2008
2. ലയണല്‍ മെസ്സി - 2012
3. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - 2017
4. ലയണല്‍ മെസ്സി - 2023
5. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - 2016
6. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - 2014
7. ലയണല്‍ മെസ്സി - 2015
8. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - 2013
9. ലയണല്‍ മെസ്സി - 2011
10. ലയണല്‍ മെസ്സി - 2009
ബലോണ്‍ ദോറിന്റെ 70ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച സംരംഭമാണ് ബി.ഒ.എ.ടി. കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലന്‍ദോര്‍ നേടിയ പത്ത് താരങ്ങളുടെ മികച്ച സീസണുകളില്‍നിന്ന് ആരാധകര്‍ക്ക് വോട്ട് ചെയ്ത് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാനായിരുന്നു അവസരം.
യോഹാന്‍ െ്രെകഫ്, മിഷേല്‍ പ്ലാറ്റീനി, മാര്‍ക്കോ വാന്‍ ബാസ്റ്റന്‍, ഫ്രാന്‍സ് ബെക്കന്‍ബവര്‍, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, കെവിന്‍ കീഗന്‍, കാള്‍ഹെയ്ന്‍സ് റുമ്മനിഗെ, റൊണാള്‍ഡോ നസാരിയോ തുടങ്ങിയ ഇതിഹാസ താരങ്ങളും പട്ടികയിലുണ്ടായിരുന്നു.
ഈ വോട്ടെടുപ്പ് ഒരു താരത്തിന്റെ മുഴുവന്‍ കരിയറിനെ വിലയിരുത്തുന്നതല്ല; വ്യക്തിഗത സീസണുകളെ താരതമ്യം ചെയ്യുന്നതാണ്. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന റൊണാള്‍ഡോ-മെസ്സി ചര്‍ച്ചയ്ക്ക് അന്തിമ വിധിയല്ല.

Latest News

മാധ്യമം സൗദി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സിറാജിൻ്റ പിതാവ് നിര്യാതനായി
മാധ്യമം സൗദി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സിറാജിൻ്റ പിതാവ് നിര്യാതനായി
October 29, 2026
ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
October 29, 2026
എം.എല്‍.സി ഇലക്ഷന്‍:  ആര്‍.എസ്.എസ് കേന്ദ്രത്തില്‍  കോണ്‍ഗ്രസിന് ജയം
എം.എല്‍.സി ഇലക്ഷന്‍: ആര്‍.എസ്.എസ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ജയം
October 29, 2026
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
October 29, 2026
ബാലറ്റിലും സംപൂജ്യരായി  കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
ബാലറ്റിലും സംപൂജ്യരായി കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
October 29, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
October 28, 2026
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
October 28, 2026
  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
October 28, 2026
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
October 28, 2026