l o a d i n g

ഗൾഫ്

പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം

മൂന്നു ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള എട്ടു സ്ലാബുകള്‍; നിലവിലുള്ള രോഗങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ പരിരക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2026

തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുള്ള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയുടെ 2026-27 വര്‍ഷത്തേക്കുള്ള എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു. നിലവില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാനും പുതിയ എന്റോള്‍മെന്റിനും 2026 നവംബര്‍ 30 വരെ അവസരമുണ്ട്. പ്രവാസി കേരളീയര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓണ്‍ലൈനായി പദ്ധതിയില്‍ അംഗത്വം നേടാനും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സൗകര്യമൊരുക്കുന്നതാണ് വെബ്‌പോര്‍ട്ടലും പരിഷ്‌കരിച്ച മൊബൈല്‍ ആപ്ലിക്കേഷനും. മുന്‍പുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയ്ക്കു പകരം 3 ലക്ഷം, 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെ എട്ടു വ്യത്യസ്ത സ്ലാബുകളില്‍ നോര്‍ക്ക കെയര്‍ പരിരക്ഷ ലഭിക്കും. മൂന്നു ലക്ഷം രൂപ മുതല്‍ ഉള്ള പോളിസികളില്‍ പ്രവാസിയുടേയും പങ്കാളിയുടേയും മാതാപിതാക്കളേയും (110 വയസ്സുവരെ) ഉള്‍പ്പെടുത്താനാകും. നിലവിലുള്ള രോഗങ്ങള്‍ക്ക് ആദ്യദിനം മുതല്‍ പരിരക്ഷ (ഇന്ത്യയ്ക്കുള്ളില്‍ മാത്രം) ലഭിക്കുമെന്നതും പ്രത്യേകതയാണ്. നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുള്ള 18 നും 70 നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യാനാകുക. പോളിസി ഉടമയുടെ പ്രായത്തിന് ആനുപാതികമായിട്ടാണ് പ്രീമിയം തുക കണക്കാക്കുന്നത്.

ഓണ്‍ലൈന്‍ എന്റോള്‍മെന്റ്, ഇ-കാര്‍ഡ് ഡൗണ്‍ലോഡ്, പേയ്മെന്റ് രസീത് ലഭ്യമാക്കല്‍, റീഇംബേഴ്സ്മെന്റ് ക്ലെയിം ഫോമുകള്‍, ക്യാഷ്ലെസ് ആശുപത്രികളുടെ പട്ടിക, ക്ലെയിമുകളുടെ തല്‍സ്ഥിതി പരിശോധിക്കല്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ പുതുക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭ്യമാണ്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ലബോറട്ടറി പരിശോധനകള്‍, ഫാര്‍മസി സേവനങ്ങള്‍, വെല്‍നസ് സ്റ്റോര്‍ തുടങ്ങിയ ആരോഗ്യക്ഷേമ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാക്കുന്നു. സഹായത്തിനായി സപ്പോര്‍ട്ട് ടിക്കറ്റ് നല്‍കാനും തിരിച്ചുവിളിക്കല്‍ ആവശ്യപ്പെടാനും കഴിയും.

അടിയന്തര സാഹചര്യങ്ങളില്‍ ലൈവ് ലൊക്കേഷന്‍ പങ്കുവെക്കുന്ന SOS സംവിധാനവും ആംബുലന്‍സ് സഹായം അഭ്യര്‍ഥിക്കാനുള്ള സൗകര്യവുമുണ്ട്. നോര്‍ക്ക കെയറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ക്ലെയിം സഹായത്തിനുമായി ഇന്ത്യയില്‍നിന്ന് 24 മണിക്കൂറും താഴെ പറയുന്ന ടോള്‍ ഫ്രീ നമ്പറുകളില്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ബന്ധപ്പെടാം: 1860 4191 401, 1860 4191 402. വിദേശത്തുള്ള അംഗങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലെ ഇന്‍-ആപ്പ് കോള്‍ സൗകര്യവും പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ ലഭ്യമാണ്.

Latest News

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം
October 28, 2026
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം
October 28, 2026
  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
October 28, 2026
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്
October 28, 2026
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്
October 28, 2026
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര
October 28, 2026
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
October 28, 2026
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
October 28, 2026
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം
October 28, 2026