l o a d i n g

വേള്‍ഡ്

സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2026

ടോളിഡോ: സ്പെയ്നിലെ ടോളിഡോയ്ക്ക് സമീപം രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ കുറഞ്ഞത് 30 പേര്‍ മരിച്ചതായി കസ്റ്റീലാ ലാ മാഞ്ച റീജിയണല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മഡ്രിഡിനെയും തെക്കന്‍ ആന്തലൂസിയന്‍ മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍ പാതയിലാണ് അപകടം നടന്നത്. ദുരന്തത്തെ തുടര്‍ന്ന് ഈ വഴിയുള്ള റെയില്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചതായി റെയില്‍ ഓപ്പറേറ്ററായ 'അഡിഫ്' അറിയിച്ചു.

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി മറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും മരണസംഖ്യയും പരിക്കേറ്റവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വേ ബോഗികളുടെ ജനലുകളും വാതിലുകളും തകര്‍ത്താണ് രക്ഷാപ്രവര്‍ത്തകരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ആളുകളെ പുറത്തെത്തിച്ചത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിരവധി യാത്രക്കാര്‍ ദാരുണമായ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു. വലിയ ശബ്ദത്തോടെയുള്ള ആഘാതമാണ് അനുഭവപ്പെട്ടതെന്നും തൊട്ടടുത്ത ബോഗികള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നുവെന്നും യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Latest News

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കും: കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി
October 28, 2026
പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു'; നിലവിലുള്ളവര്‍ക്ക് പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷനും അവസരം

എച്ച്.എം.ആര്‍ - മാഡ്രിഡ് സോക്കര്‍ 2026: ബദര്‍ എഫ്.സിക്കും ഫോക്കോ സോക്കര്‍ അക്കാദമിക്കും കിരീടം

  പ്രവാസി ഗ്ലോബല്‍ ഉച്ചകോടി ജനുവരി 2-ന് കോഴിക്കോട്ട്: വേള്‍ഡ് കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്

റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍: അരങ്ങേറ്റത്തില്‍ 21% കുതിപ്പ്; ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ്

അച്ഛനെയും കൂട്ടിയേ മടങ്ങൂ... മകള്‍ കരുതിയ വസ്ത്രങ്ങളില്‍ അച്ഛന്റെ അവസാന യാത്ര

വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
വൈദ്യുതി ബില്‍ കണക്കാക്കുന്നതെങ്ങനെ, വിശദീകരിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി
October 28, 2026
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
സ്‌പെയ്‌നില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 30 പേര്‍ മരിച്ചു; ആന്തലൂസിയന്‍ റെയില്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു
October 28, 2026
ഇറാന്‍ യുദ്ധച്ചെലവ് 47 ശതകോടി ഡോളര്‍ കടന്നു: പെന്റഗണ്‍ കണക്കുകള്‍ പുറത്ത്; പ്രതിസന്ധിയിലായി ട്രംപ് ഭരണകൂടം