റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി 2027 ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ റിയാദ് - കോട്ടയ്ക്കല്‍ മണ്ഡലം കെ.എം.സി.സി യോഗം തീരുമാനിച്ചു. ഇതിനായി മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ കെ.എം.സി.സി അംഗങ്ങളെയും പദ്ധതിയില്‍ ചേര്‍ക്കാനും തീരുമാനമായി.
സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കിയ നാഷണല്‍ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ കൂടിയായ ജനറല്‍ സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു.
റിയാദ് - മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ടീം അംഗങ്ങള്‍, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.
ബത്ഹയില്‍ നടന്ന യോഗം മണ്ഡലം കെ.എം.സി.സി ചെയര്‍മാന്‍ അബൂബക്കര്‍ സി.കെ. പാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്മള ആമുഖ ഭാഷണം നടത്തി. മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ ഇസ്മായില്‍ പൊന്മള, മൊയ്തീന്‍ കുട്ടി പൂവാട്, ഹാഷിം കുറ്റിപ്പുറം, ദിലീപ് ചാപ്പനങ്ങാടി, ഫൈസല്‍ എടയൂര്‍, ഹമീദ് ഇന്ത്യനൂര്‍, റഷീദ് അത്തിപ്പറ്റ, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.
Related News